ഗാന്ധിനഗര്‍: 69-ാം പിറന്നാള്‍ ദിനത്തില്‍ ചിത്രശലഭോദ്യാനം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി.ചൊവ്വാഴ്ച രാവിലെയാണ് കെവാദിയ ചിത്രശലഭോദ്യാനത്തിലെത്തിയത്. പിറന്നാളാഘോഷത്തിന്റെ ഭാഗമായി ഉദ്യാനത്തിലെത്തിയ മോഡി ചിത്രശലഭങ്ങളെ തുറന്നുവിട്ടു.
തിങ്കളാഴ്ച രാത്രിയാണ് നരേന്ദ്രമോഡി ഗുജറാത്തിലെത്തിയത്. ചൊവ്വാഴ്ച രാവിലെ ഗാന്ധിനഗറില്‍നിന്ന് വിമാനമാര്‍ഗമാണ് നര്‍മദാ ജില്ലയിലെ കെവാദിയയില്‍ പ്രധാനമന്ത്രിയെത്തിയത്. ഉദ്യാനത്തിലെത്തിയ പ്രധാനമന്ത്രി ചിത്രലഭങ്ങളെ തുറന്നുവിടുന്നതിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് പുറത്തുവിട്ടത്.
69ാം ജന്മദിനമാഘോഷിക്കുന്ന മോഡി ഇന്ന് ഗുജറാത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. നര്‍മദാ നദിയില്‍ നിര്‍മിച്ച ഏകതാ പ്രതിമയും കെവാദിയയിലെ ജംഗിള്‍ സഫാരി ടൂറിസ്റ്റ് പാര്‍ക്കും മോഡി ചൊവ്വാഴ്ച രാവിലെ സന്ദര്‍ശിച്ചിരുന്നു. നര്‍മദാ നദിയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റേത് ഉള്‍പ്പെടെയുള്ള മേഖലയിലെ വിവിധനിര്മാണ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം ഇന്ന് വിലയിരുത്തും.’നമാമി നര്‍മദാ മഹോത്സവം’ ഉദ്ഘാടനം ചെയ്തതിന് ശേഷം കേവഡിയായിലെ ചടങ്ങില്‍ വെച്ച് മോഡി ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കും.
#WATCH Prime Minister Narendra Modi at the Butterfly Garden in Kevadiya, Gujarat. pic.twitter.com/iziHRcMJVq
— ANI (@ANI) September 17, 2019
Discussion about this post