റിയാദ്: റിയാദില്‍ പിഞ്ചുകുഞ്ഞിന്റെ വായിലേക്ക് തോക്കുചൂണ്ടിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെയാണ് സ്വദേശി യുവാവിനെ സൗദി അധികൃതര്‍ അറസ്റ്റ് ചെയ്തത്. കൈക്കുഞ്ഞിനെയുമെടുത്ത് ഒരു കൈകൊണ്ട് ആകാശത്തേക്ക് വെടിവെയ്ക്കുകയും പിന്നീട് തോക്ക് കുഞ്ഞിന്റെ വായിലേക്ക് ചൂണ്ടുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്.
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യം വഴി പ്രചരിച്ചിരിന്നു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നിരവധി പേരാണ് പോലീസിന് പരാതി നല്‍കിയത്. ഈ സാഹചര്യത്തിലാണ് അറസ്റ്റ്. ആകാശത്തേക്ക് വെടിവെച്ചതിന്റെ വെടിയൊച്ച കേട്ട് കുഞ്ഞ് നിലവിളിക്കുമ്പോള്‍ കുഞ്ഞിന്റെ വായിലേക്ക് യുവാവ് തോക്ക് ചൂണ്ടുകയായിരുന്നു. ദൃശ്യങ്ങളില്‍ രണ്ടു യുവാക്കളെ കാണാം.
വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ സൗദി അറ്റോര്‍ണി ജനറല്‍ ശൈഖ് സൗദ് ബിന്‍ അബ്ദുല്ല അല്‍ മുഅ്ജബ് ഉത്തരവിട്ടു. അന്വേഷണം നടത്താന്‍ സൗദി തൊഴില്‍-സാമൂഹിക മന്ത്രാലയവും നിര്‍ദേശം നല്കി. വീഡിയോയില്‍ യുവാക്കളുടെ മുഖം വ്യക്തമല്ലയിരുന്നു. അതുകൊണ്ടുതന്നെ ഇവരെ കണ്ടെത്താന്‍ പോലീസ് പൊതുജനങ്ങളുടെ സഹായം തേടിയിരുന്നു. കുഞ്ഞിന്റെ സഹോദരനാണ് വെടിയുതിര്‍ത്തതെന്ന് പോലീസ് പിന്നീട് കണ്ടെത്തി. ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തതായും നിയമനടപടികള്‍ സ്വീകരിച്ചുവരുന്നതായും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
شاهد متهوراً يطلق الرصاص أثناء حمل رضيع.. و"العمل السعودية" تتفاعل
https://t.co/LeIGrmI0GN#السعودية pic.twitter.com/YYSUA9m4HY
— جريدة الأنباء (@AlAnba_News_KW) September 14, 2019
Discussion about this post