ഹൈദരാബാദ്: ആന്ധ്രാപ്രദേശ് ഗോദാവരി നദിയില്‍ ബോട്ട് മറിഞ്ഞ സംഭവത്തില്‍ മരണസംഖ്യ 11 ആയി. കിഴക്കന്‍ ഗോദാവരി ജില്ലയിലെ ദേവിപട്ടണത്താണ് സംഭവം. 11 ജീവനക്കാറുള്‍പ്പെടെ 61 പേരുമായി പോയ ടൂറിസ്റ്റ് ബോട്ടാണ് മറിഞ്ഞത്. അപകടത്തില്‍പ്പെട്ട 23 പേരെ രക്ഷിച്ചതായി അധികൃതര്‍ അറിയിച്ചു. രണ്ടു ദേശീയ ദുരന്തനിവാരണ സേനകളാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹകരത്തോടെ 30 അംഗങ്ങള്‍ അടങ്ങുന്ന സേനയാണ് സംഭവസ്ഥലത്തെത്തിയിരിക്കുന്നത്.
അതേസമയം ബോട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഡി 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ആന്ധ്രാപ്രദേശ് ടൂറിസം ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച്ദിവസങ്ങളിലായി കനത്തമഴയെ തുടര്‍ന്ന് പുഴയില്‍ വെളളത്തിന്റെ ഒഴുക്ക് ശക്തമാണ്. വിനോദ സഞ്ചാരകേന്ദ്രമായ പാപികൊണ്ടലൂ ലക്ഷ്യമാക്കി ഗാണ്ഡി പോച്ചമ്മ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
Discussion about this post