കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തത്തകളുമായി കള്ളക്കടത്ത് സംഘം പിടിയില്‍. സംഭവത്തില്‍ രണ്ടു പേര് പിടിയില്‍. ഇരുവരും അന്തര്‍ സംസ്ഥാന പക്ഷിക്കടത്ത് സംഘത്തില്‍ പെട്ടവരാണ് പിടിയിലായതെന്ന് പശ്ചിമ ബംഗാള്‍ പോലീസിന്റെ നിഗമനം.
ബുര്‍ധ്വാന്‍ വനം വകുപ്പ്, വൈല്‍ഡ്ലൈഫ് ക്രൈം കണ്‍ട്രോണ്‍ ബ്യൂറോ എന്നിവരുടെ സഹായത്തോടെയാണ് പക്ഷിക്കടത്ത് സംഘത്തെ പിടികൂടിയത്. 524 തത്തകളാണ് ഇവരില്‍ നിന്ന് കണ്ടെത്തിയത്. അതേസമയം പിടിയിലായ പ്രതികളുടെ പേര് വിവരം പൊലീസ് പുറത്തുവിട്ടില്ല. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
Discussion about this post