റിയാദ്: സൗദിയില്‍ പതിവായി സന്ദര്‍ശക വിസയില്‍ എത്തി പണ പിരിവ് നടത്തുന്ന സംഭവത്തില്‍ മലയാളി പിടിയില്‍. സംഭവത്തില്‍ കോഴിക്കോട് സ്വദേശിയായ യുവാവാണ് പിടിയിലായത്. ദമ്മാം സീകോ പരിസരത്ത് വെച്ച് സൗദി രഹസ്യ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പല പ്രാവിശ്യം ഇയാള്‍ സൗദിയില്‍ എത്തി പണ പിരിവ് നടത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കട ബാധ്യതകള്‍ കാരണം വീട് ജപ്തി ചെയ്യപ്പെടാന്‍ പോകുന്നുവെന്നും പെണ്‍കുട്ടികളെ വിവാഹം ചെയ്തയക്കുന്നതിനുള്ള സാമ്പത്തിക ബാധ്യതകളും ചൂണ്ടിക്കാട്ടിയായിരുന്നു പതിവ്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു പള്ളിയില്‍ വെച്ച് ഇയാള്‍ സഹായാഭ്യര്‍ത്ഥന നടത്തുകയും ഇവിടെയെത്തിയവരില്‍ നിന്ന് പണം ശേഖരിക്കുകയും ചെയ്തതോടെയാണ് ഇയാള്‍ രഹസ്യ പോലീസിന്റെ നിരീക്ഷണത്തിലായത്. ചോദ്യം ചെയ്യലിനും പ്രാഥമിക അന്വേഷണങ്ങള്‍ക്കും ശേഷം ഇയാളെ നാടുകടകത്തല്‍കേന്ദ്രത്തിലേക്ക് മാറ്റയെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.