ചെന്നൈ: ചെന്നൈയില്‍ ഫ്ളക്സ് ബോര്‍ഡ് വീണ് ഇരുചക്രവാഹനത്തിലെ യാത്രക്കാരി മരിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. തൂങ്ങികിടക്കുന്ന ഫ്ളക്സ് പെട്ടന്ന് യുവതിയുടെ തലയില്‍ വന്നു വീഴുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ചെന്നൈയില്‍ സോഫ്റ്റ്വെയര് എഞ്ചിനിയറായ 23കാരി ശുഭ ശ്രീയാണ് അനധികൃതമായി സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡ് വീണതിനെ തുടര്‍ന്നുള്ള അപകടത്തില്‍ മരിച്ചത്. ഫ്ളക്സ് ബോര്‍ഡ് വീണതിനെ തുടര്‍ന്ന് ബാലന്‍സ് തെറ്റിയ യുവതിയുടെ വാഹനത്തില്‍ തൊട്ടുപിന്നാലെ വന്ന ടാങ്കര്‍ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്.
Discussion about this post