അമേഠി: പാകിസ്താന്‍ അധീന കാശ്മീരിനായി എന്തിനും തയ്യാറായി ഇന്ത്യന്‍ സൈന്യം ഉണ്ടാകുമെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഉത്തര്‍പ്രദേശ് അമേഠിയില്‍ വാര്‍ത്ത ഏജന്‍സികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാരിന്റെ ഏത് നിര്‍ദ്ദേശവും നടപ്പാക്കാന്‍ കരസേന തയ്യാറാണെന്നും ജനറല്‍ ബിപിന്‍ റാവത്ത് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പാക് അധീനകാശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് നേരത്തെ പാര്‍ലമെന്റില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം യുഎന്‍ മനുഷ്യാവകാശ കമ്മീഷനിലടക്കം കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് കരസേനാ മേധാവിയുടെ പ്രസ്താവന പുറത്ത് വരുന്നത്.