മക്ക: ഉംറ തീര്‍ത്ഥാടകരുടെ സര്‍വ്വീസ് ഫീസ് വര്‍ധിപ്പിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ത്താടകരുടെ സര്‍വ്വീസ് ഫീസാണ് വര്‍ധിപ്പിച്ചത്. ഇക്കാര്യം സൗദി ഉംറ കമ്പനികള്‍ ഇന്ത്യന്‍ ഉംറ സര്‍വ്വീസ് കമ്പനികളെ അറിയിച്ചു. നിലവിലുള്ള ഫീസിനൊപ്പം 250 റിയാലാണ് വര്‍ധിപ്പിച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
നിലവില്‍ ഇന്ത്യയില്‍ നിന്ന് ഉംറ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് പാസ്‌പോര്‍ട്ടിലെ സ്റ്റിക്കറിന് 50 റിയാലായിരുന്നു നിരക്ക്. ഇത് 300 റിയാലാക്കിയാണ് ഹജ്ജ് ഉംറ മന്ത്രാലയം വര്‍ധിപ്പിച്ചത്. വര്‍ധിപ്പിച്ച ഫീസിനൊപ്പം സേവന നികുതി കൂടിയാകുമ്പോള്‍ 500 റിയാലാകും ഫീസ് എന്ന് അധികൃതര്‍ അറിയിച്ചു.
ഇത്തവണ മുതല്‍ ഉംറ സര്‍വ്വീസ് ഓണ്‍ലൈനായി നടക്കുന്നതിനാല്‍ തീര്‍ത്ഥാടകരുടെ സൗദിയിലെ താമസ – യാത്രാ ചെലവുകള്‍ ഉംറ കമ്പനികള്‍ നേരത്തെ ഓണ്‍ലൈനായി അടയ്ക്കേണ്ടിവരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Discussion about this post