ജിദ്ദ: വിമാനത്താവളത്തില്‍ വിമാനങ്ങളുടെ ചിറകുകള് കൂട്ടിയിടിച്ചു. കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെയും സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെയും വിമാനങ്ങളുടെ ചിറകുകളാണ് കൂട്ടിയിടിച്ചത്. സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് 300 വിഭാഗത്തില്‍പെടുന്ന വിമാനം ടാക്സി വേയില്‍ നിന്ന് കെട്ടിവലിച്ചുകൊണ്ടുവരുന്നതിനിടയില് നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 777 വിമാനത്തിന്റെ വലതുവശത്തുള്ള ചിറകില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന് ചെറിയ തകരാറുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ അപകടം എങ്ങനെ സംഭവിച്ചെന്ന് പരിശോധിക്കാന്‍ സൗദി ജനറല്‍ അതോരിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ കീഴിയുള്ള ഏവിയേഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അന്വേഷണം ആരംഭിച്ചു.
Discussion about this post