ദുബായ്: വിമാനത്തില്‍ മലയാളി യാത്രക്കാര്‍ക്കായി യുഎഇയുടെ ദേശീയ വിമാനമായ എമിറേറ്റ്സ് ഓണസദ്യ ഒരുക്കാനൊരുങ്ങി. ദുബായിയില്‍ നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള വിമാനത്തിലെ യാത്രക്കാര്‍ക്കാണ് ഓണസദ്യ ഒരുക്കുന്നത്. സെപ്റ്റംബര്‍ ഒന്ന് മുതല്‍ 13 വരെയാണ് വിമാനത്തില്‍ ഓണ സദ്യ നല്‍കുന്നത്.
ഫസ്റ്റ് ക്ലാസ്സ്, ബിസിനസ്സ് ക്ലാസ്സ് യാത്രക്കാര്‍ക്ക് കായ വറുത്തത്, പപ്പടം, പച്ചടി, കിച്ചടി, കൊണ്ടാട്ടം, ശക്കര ഉപ്പേരി, കാളന്‍, പുളി ഇഞ്ചി, ഇഞ്ചിപ്പുളി തുടങ്ങിയ വിഭവങ്ങള്‍ അടങ്ങിയ സദ്യയായിരിക്കും ലഭിക്കുക. ഇക്കോണമി ക്ലാസ്സിലെ യാത്രക്കാര്‍ക്കായി സാമ്പാര്‍, തോരന്‍, പാലട പായസം തുടങ്ങിയ വിഭവങ്ങളായിരിക്കും ലഭിക്കുക. സദ്യ വിളമ്പാനായി വാഴയില തന്നെ വിമാനത്തില്‍ ഒരുക്കിയിരിക്കുന്നത്.