ഒരു മാസത്തിനുള്ളില്‍ ഭീമന് ഛിന്നഗ്രഹം ഭൂമിക്കരികിലൂടെ കടന്ന് പോകുമെന്ന് നാസ മുന്നറിയിപ്പ് നല്കി. 2000 ക്യു ഡബ്ല്യു 7 എന്ന ഛിന്നഗ്രഹമാണ് ഭൂമിക്കരികിലൂടെ കടന്ന് പോകുന്നത്. ഈ ഛിന്നഗ്രഹത്തിന് 290 മീറ്ററിനും 650 മീറ്ററിനും ഇടയില്‍ വീതിയും ഏകദേശം 828 മീറ്റര്‍ ഉയരവുമുണ്ടെന്ന് നാസ വ്യക്തമാക്കി. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ വലുപ്പമുള്ള ഛിന്നഗ്രഹമാണിത്.
കാലിഫോര്‍ണിയ പസഡെനയിലെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയുടെ ഭാഗമായ നാസയുടെ സെന്റര്‍ ഫോര്‍ നിയര്‍ എര്‍ത്ത് ഒബ്ജക്റ്റ് സ്റ്റഡീസ് (സിഎന്‍ഇഎസ്) അനുസരിച്ച് സെപ്റ്റംബര്‍ 14ന് 2019ല്‍ ഇത് മണിക്കൂറില്‍ 23,100 കിലോമീറ്റര്‍ വേഗത്തില്‍ ഭൂമിയെ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് സൂചനകള്‍ നല്‍കുന്നത്. ഭൂമിയെപ്പോലെ 2000 ക്യു ഡബ്ല്യു 7 എന്ന ഛിന്നഗ്രഹവും സൂര്യനെ ഭ്രമണം ചെയ്യുന്നുണ്ട്.
ഇത് ഇടയ്ക്കിടെ ഭൂമിക്ക് അരികിലേക്കും വരാറുണ്ടെന്നാണ് ശാസ്ത്രലോകം പറയുന്നത്. ഇത് അവസാനമായി ഭൂമിയെ സമീപിച്ചത് 2000 സെപ്റ്റംബര്‍ ഒന്നിനാണ്. സെപ്റ്റംബര്‍ 14 നു ശേഷം ഇനി 2038 ഒക്ടോബര്‍ 19 ന് ഭൂമിക്കരികിലൂടെ കടന്നുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഛിന്നഗ്രഹം ഭൂമിക്ക് സമീപത്തുള്ള വസ്തുവാണെങ്കിലും 5.3 ദശലക്ഷം കിലോമീറ്റര്‍ അകലത്തിലാകും ഭൂമിയെ മറികടക്കുമെന്നാണ് സിഎന്‍ഇഎസ് പറയുന്നത്.
Discussion about this post