ഷാര്‍ജ: ഷാര്‍ജയില്‍ ഭര്‍ത്താവിന്റെ അമിത സ്നേഹം താങ്ങാനാവുന്നില്ലെന്ന് കാണിച്ച് ഭാര്യ വിവാഹമോചനത്തിനൊരുങ്ങി. ഷാര്‍ജ കോടതിയിലാണ് വിചിത്ര കാര്യം ഉന്നയിച്ച് യുഎഇ സ്വദേശിനി രംഗത്തെത്തിയത്. ഒരു വര്‍ഷമായി തങ്ങളുടെ വിവാഹം കഴിഞ്ഞിട്ട്. തന്നെ ഇതു വരെ ഭര്‍ത്താവ് വഴക്ക് പറഞ്ഞിട്ടില്ലെന്നും ഇടയ്ക്ക് വീട്ടിലെ പാചകം ചെയ്യുമെന്നും യുവതി കോടതിയില്‍ പറഞ്ഞു.
ഭര്‍ത്താവിന്റെ അമിത സ്നേഹം തന്നെ ശ്വാസം മുട്ടിക്കുന്നുണ്ടെന്നാണ് യുവതി കോടതിക്ക് കൊടുത്ത അപേക്ഷയില്‍ പറയുന്നത്. പരസ്പരം വാദപ്രതിവാദങ്ങള്‍ നടത്താന്‍ ആഗ്രഹിച്ച താന്‍ ഒരു വര്‍ഷമായി വഴക്കിന് വേണ്ടി കാത്തിരുന്നു. എന്നാല്‍ പ്രണയാതുരനായ തന്റെ ഭര്‍ത്താവ് വഴക്കുകള്‍ ഒന്നുമുണ്ടാക്കാതെ തനിക്ക് സമ്മാനങ്ങള്‍ വാങ്ങി തരുകയാണ് ചെയ്തതെന്ന് യുവതി കോടതിയില്‍ പറഞ്ഞു.
അതേസമയം ഇതുവരെ താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും സ്നേഹമുള്ള പങ്കാളിയാണ് തനിക്ക് വേണ്ടതെന്നും ഭര്‍ത്താവ് കോടതിയില്‍ പറഞ്ഞു. ഭാര്യയോട് വിവാഹമോചനത്തില്‍ നിന്ന് പിന്മാറണമെന്ന് ഭര്‍ത്താവ് കോടതിക്ക് മുമ്പാകെ പറഞ്ഞു. ഇരുവരുടെയും വാദം കേട്ടതിന് ശേഷം ദമ്പതികളോട് ഒരുമിച്ച് ജീവിക്കാന്‍ കോടതി നിര്‍ദേശിച്ചു.
Discussion about this post