വാഷിങ്ടണ്‍: വീല്‍ചെയറിനൊപ്പെം കടലിലേക്ക് വീണ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തി. ഓഗസ്റ്റ് 12നാണ് സംഭവം. കാര്‍ണിവല്‍ ഫാഷനേഷന്‍ ക്രൂയിസ് കപ്പലില്‍ അതിഥിയായെത്തിയ യുവതിയാണ് വീല്‍ചെയറിന്റെ നിയന്ത്രണം തെറ്റി കടലിലേക്ക് വീണത്. ഇത് കണ്ട് കപ്പലില്‍ ഉണ്ടായവര്‍ ബഹളം വെച്ചതിനെ തുര്‍ന്ന് കപ്പലിലെ കലാകാരന്‍മാരായ കഷീഫ് ഹാമില്‍ട്ടണും റാന്‍ഡോള്‍ഫ് ഡോനോവാനും ചേര്‍ന്ന് യുവതിയെ സാഹസികമായി രക്ഷുപ്പെടുത്തി.
Two men jumped from a cruise ship docked at St. Thomas in the US Virgin Islands to rescue a woman who was weighted down by her wheelchair and sinking into the ocean. https://t.co/IO9UOZ6Qt2 pic.twitter.com/raDkpt7zJM
— CNN (@CNN) August 19, 2019
യുഎസിലെ വെര്‍ജിന്‍ ദ്വീപുസമൂഹത്തിലെ സെന്റ് തോമസ് ദ്വീപ് സ്വദേശികളാണ് ഹാമില്‍ട്ടണും ഡോനോവാനും. വീല്‍ചെയറിന്റെ ഭാരം കാരണം യുവതി കടലിലേക്ക് താഴ്ന്ന് പോവുകയായിരുന്നു. എന്നാല്‍ യുവതിയെ ശരീരത്തോട് ചേര്‍ത്ത് കെട്ടി കടലിന്റെ മേല്‍ത്തട്ടിലേക്ക് നീന്തുകയായിുന്നു. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകരെത്തി മൂന്നുപേരെയും രക്ഷിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്. സിഎന്‍എന്‍ ആണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.