കുവൈറ്റ് സിറ്റി: സമൂഹമാധ്യമത്തില്‍ ലൈവ് വീഡിയോയില്‍ മതനിന്ദ നടത്തിയതിയ സംഭവത്തില്‍ കുവൈറ്റി യുവതി അറസ്റ്റില്‍. ക്രിമനല്‍ കുറ്റാന്വേഷണ വിഭാഗത്തിന് കീഴിലെ സൈബര്‍ ക്രൈം വിഭാഗമാണ് അന്വേഷണം നടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. യുവതി സമൂഹമാധ്യത്തിലൂടെ ദൈവ നിന്ദ നടത്തുകയും ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സംസാരിക്കുകയും ചെയ്തെന്നാരോപിച്ച് യുവതിക്കെതിരെ നിരവധിപ്പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ഹിജാബിനെ വിമര്‍ശിക്കുകയും സ്വര്‍ഗപ്രവേശനത്തെ പരിഹസിക്കുകയും ചെയ്തെന്നും ഇവര്‍ ആരോപിച്ചു. ആളുകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സൈബര്‍ ക്രൈം വിഭാഗം നടത്തിയ അന്വേഷണത്തില്‍ യുവതിയെ കണ്ടെത്തുകയും അറസ്റ്റ് ചെയയ്ുകയുമായിരുന്നു. ശേഷം തുടര്‍നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Discussion about this post