കോട്ടയം: സംസ്ഥാനത്ത് മഴക്കെടുതി മൂലം ദുരിതബാധിതര്‍ക്കായി ക്യാമ്പ് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. തിരുവല്ല താലൂക്കിലെ കവിയൂര്‍ ഗവണ്‍മെന്റ് എല്‍ പി എസ്, കോട്ടയം താലൂക്കില്‍ അയര്‍ക്കുന്നം വില്ലേജിലെ അയര്‍ക്കുന്നം ഗവണ്‍മെന്റ് യുപി സ്‌കൂള്‍, നിലമ്പൂര്‍ താലൂക്കിലെ ജിഎല്‍പിഎസ് പൂളപ്പാടം, നെടുങ്കയം ബദല്‍ സ്‌കൂള്‍, ജിഎച്ച്എസ്എസ് മുണ്ടേരി, പൊന്നാനി താലൂക്കിലെ, വെളിയങ്കോട് വ്യാസ വിദ്യാലയം തുടങ്ങിയവയ്ക്കാണ് നാളെ (20/08/19) അവധി പ്രഖ്യാപിച്ചത്.
ഓഗസ്റ്റ് 20,21 തീയതികളിലായി മഹാത്മാ ഗാന്ധി സര്‍വ്വകലാശാല നടത്താനിരുന്ന പ്രാക്ടിക്കല്‍ ഉള്‍പ്പെടെയുള്ള എല്ലാ പരീക്ഷകളും മാറ്റിവച്ചു. മഹാത്മാ ഗാന്ധി സര്‍വ്വകലാശാല അഫിലിയേറ്റഡ് കോളേജുകളില്‍ ഓഗസ്റ്റ് 20,22 തിയതികളില്‍ നടത്താനിരുന്ന നാലാം സെമസറ്റര്‍ എല്‍എല്‍ബി (റഗുലര്‍/സപ്ലിമെന്ററി) പരീക്ഷകളും മാറ്റിവെച്ചു.പുതുക്കിയ തിയതികള്‍ പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Discussion about this post