വിശനിട്ട് കണ്ണുകാണാന്‍ വയ്യ എന്നൊക്കേ കേട്ടിട്ടുണ്ട് എന്നാല്‍ വിശന്ന് സ്വന്തം ശരീരത്തിന്റെ പാതിയോളം വിഴുങ്ങിയ ഒരു പാമ്പിന്റെ വാര്‍ത്തയാണ് പുറത്ത് വരുന്നത്. പെന്‍സില്‍വാനിയയിലെ ഒരു പാമ്പു വളര്‍ത്തല്‍ സങ്കേതത്തിലെ പാമ്പാണ് സ്വന്തം ശരീരം പാതിയോളം വിഴുങ്ങിയത്. പാമ്പ് വളര്‍ത്തല്‍ കേന്ദ്രത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അവിടുത്തെ ഉദ്യോഗസ്ഥനായ ജേസീ റോത്താക്കര്‍ ഈ അപൂര്‍വ്വ ദൃശ്യം പകര്‍ത്തിയതും പങ്കുവച്ചതും.
അതേസമയം മറ്റൊരു പാമ്പാണെന്നു തെറ്റിദ്ധരിച്ചായിരിക്കാം സ്വന്തം ശരീരം വിഴുങ്ങിയതെന്നാണ് നിഗമനം. പാതിയോളം വിഴുങ്ങിയ പാമ്പിന്റെ ശരീരം ഏറെ ബുദ്ധിമുട്ടിയാണ് ജേസീ പുറത്തെടുത്തത്. കിങ് സ്‌നേക്ക് ഇനത്തില്‍ പെട്ട ഈ പാമ്പിന് സ്വന്തം ശരീരം കടിച്ചു മുറിവുണ്ടാക്കുന്ന ശീലവുമുണ്ട്. വാല്‍ കണ്ടപ്പോള്‍ ഇരയാണെ് തെറ്റിദ്ധരിച്ചതാണ് പാമ്പ് സ്വന്തം ശരീരം വിഴുങ്ങിയതെന്നാണ് കരുതുന്നത്. ജേസീ റോത്താക്കര്‍ പങ്കുവച്ച ഈ ദൃശ്യങ്ങള്‍ മിനിഷങ്ങള്‍ക്കകം തന്നെ രണ്ട് ലക്ഷത്തിലധികം ആളുകളാണ് കണ്ടാത്.