കൊച്ചി: ശബരിമല നട അടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തില്‍ കേസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ള നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജനങ്ങള്‍ക്കിടയില്‍ മത സ്പര്‍ദ്ധയുണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചെന്ന പരാതിയിലാണ് കോഴിക്കോട് കസബ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.
കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ അടുത്ത ചൊവ്വാഴ്ച വരെ അറസ്റ്റുണ്ടാകില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. പ്രസംഗം വിവാദമായതോടെ തന്ത്രി ആണോ വിളിച്ചതെന്ന് സംശയമുണ്ടെന്ന് നിലപാട് മാറ്റി മലക്കം മറിഞ്ഞെങ്കിലും ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ തന്ത്രി തന്നെ വിളിച്ചുവെന്നാണ് വ്യക്തമാക്കുന്നത്. അതേസമയം ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ കോടതിയലഷ്യ കേസ് നല്‍കുന്നതിന് സോളിസിറ്റര്‍ ജനറല്‍ ഇന്നലെ അനുമതി നിഷേധിച്ചിരുന്നു.
Discussion about this post