ആദ്യ ഓട്ടത്തില്‍ തന്നെ തകര്‍ന്നടിഞ്ഞ് ഏഴുകോടിയുടെ റോള്‍സ് റോയ്സ്

rolls royce,car crash

മുംബൈ: കോടികള്‍ മുടക്കി സ്വന്തമാക്കിയ സ്വപ്‌ന വാഹനം ആദ്യ ഓട്ടത്തില്‍ തന്നെ തകര്‍ന്നടിഞ്ഞു. ആഡംബര വാഹനങ്ങളിലെ അവസാന വാക്കായ ഏഴുകോടിയുടെ റോള്‍സ് റോയ്സാണ് ആദ്യ ഓട്ടത്തില്‍തന്നെ അപകടത്തില്‍പ്പെട്ടത്.

മുംബൈ ജുഹൂവിലെ റോഡിലാണ് ഈ അപകടം നടന്നത്. നിയന്ത്രണവിട്ട വാഹനം റോഡരികിലെ ഫൂട്ട്പാത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. തകര്‍ന്ന റോള്‍സ് റോയ്സിന്റെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായി പ്രചരിക്കുന്നുണ്ട്.

പുതുച്ചേരി താത്കാലിക രജിസ്ട്രേഷനിലുള്ളതാണ് വാഹനം. അപകടത്തില്‍ ഡ്രൈവര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു, എന്നാല്‍ ഗോസ്റ്റിന്റെ ഫ്രണ്ട് ബംബറിലും മറ്റും കാര്യമായ കേടുപാടു സംഭവിച്ചിട്ടുണ്ട്. ഉടന്‍ സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും കെട്ടിവലിച്ച് ട്രക്കിന് പിന്നില്‍ കയറ്റിയാണ് വാഹനം റോഡില്‍ നിന്ന് മാറ്റിയത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)