വിവാഹ ഫോട്ടോഷൂട്ടിനിടെ മരക്കൊമ്പ് ഒടിഞ്ഞ് നവദമ്പതികളുടെ മേലേയ്ക്ക്; പിന്നീട് സംഭവിച്ചത്

wedding photoshoot

വിസ്‌കോന്‍സിന്‍: വിവാഹ ഫോട്ടോഷൂട്ടിന് പോസ് ചെയ്തിരുന്ന നവദമ്പതികള്‍ തങ്ങളുടെ മേലേക്ക് പതിക്കുമായിരുന്ന മരക്കൊമ്പില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. അമേരിക്കയിലെ വിസ്‌കോന്‍സിന്‍ വെഡ്ഡിങ് വീഡിയോഷൂട്ടിനിടെയാണ് സംഭവം.

നവദമ്പതികള്‍ മരത്തിനു ചുവട്ടിലെ ബെഞ്ചില്‍ ഇരുന്നു സംസാരിക്കുന്നത് ചിത്രീകരിക്കുകയായിരുന്നു. ഇതിനിടയില്‍ ഇരുവരും എന്തോ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് മരത്തിന്റെ കൊമ്പ് ഒടിയുന്നത് കണ്ടത്. ഉടന്‍തന്നെ ഇരുവരും അവിടെനിന്നും മാറി. നിമിഷങ്ങളുടെ വ്യത്യാസത്തില്‍ മരക്കൊമ്പ് നവദമ്പതികള്‍ ഇരുന്നിടത്തേക്ക് വീഴുകയും ചെയ്തു.

വിവാഹ വീഡിയോയുടെ ടീസറില്‍ ഈ ദൃശ്യവും ഉള്‍ക്കൊളളിച്ചിട്ടുണ്ട്. നവദമ്പതികളുടെ സ്‌നേഹം മരത്തെക്കാള്‍ ശക്തമേറിയതാണ് എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോഷൂട്ട് ചെയ്ത കമ്പനി വീഡിയോ ഫെയ്‌സ്ബുക്കില്‍ഷെയര്‍ ചെയ്തിരിക്കുന്നത്.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)