ഏറ്റുമുട്ടാനൊരുങ്ങി ഹരിയും ചെങ്കല്ല് രഘുവും; ഈയാഴ്ച്ച തീയേറ്ററുകളിലേക്ക് ആറ് സിനിമകള്‍

entertainment,mammootty,malayalam,movie

പ്രളയത്തില്‍ ഓണക്കാല കളക്ഷന്‍ നഷ്ടപ്പെട്ടെങ്കിലും തീയേറ്ററുകളിലേക്ക് പ്രേക്ഷകര്‍ തിരിച്ചെത്തിത്തുടങ്ങിയതിന്റെ ആഹ്‌ളാദത്തിലാണ് മലയാള ചലച്ചിത്ര വ്യവസായം. ഫിലിം ചേംബര്‍ ഉള്‍പ്പെടെയുള്ള സംഘടനകളുടെ തീരുമാനപ്രകാരമാണ് ഓണച്ചിത്രങ്ങള്‍ കഴിഞ്ഞ വാരം മുതല്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. ഇതനുസരിച്ച് കഴിഞ്ഞ ഏഴിന് തീയേറ്ററുകളിലെത്തിയ ടൊവീനോ തോമസ് ചിത്രം തീവണ്ടി കേരളമെമ്പാടും ഹൗസ്ഫുള്ളായി തുടരുകയാണ്. തീവണ്ടിയുടെ വിജയം പിന്നാലെയെത്തുന്ന മറ്റ് ചിത്രങ്ങളുടെ അണിയറക്കാര്‍ക്കും ആവേശം പകരുന്നുണ്ട്. ഈ വാരം രണ്ട് മലയാളചിത്രങ്ങളാണ് തീയേറ്ററുകളിലേക്ക് എത്തുന്നത്.

സേതു ആദ്യമായി സംവിധാനം ചെയ്യുന്ന, മമ്മൂട്ടി ചിത്രം ഒരു കുട്ടനാടന്‍ ബ്ലോഗും ബിജു മേനോന്‍ നായകനാവുന്ന റഫീഖ് ഇബ്രാഹിം ചിത്രം പടയോട്ടവും. ഇതിനുപുറമെ മറുഭാഷാ സിനിമകള്‍ ഉള്‍പ്പെടെ ആകെ ആറ് ചിത്രങ്ങളാണ് ഈയാഴ്ച തീയേറ്ററുകളിലെത്തുന്നത്.

ശിവകാര്‍ത്തികേയന്‍ ടൈറ്റില്‍ റോളിലെത്തുന്ന തമിഴ് ചിത്രം സീമ രാജ,അഭിഷേക് ബച്ചന്‍, വിക്കി കൗശല്‍, തപ്‌സി പന്നു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മന്‍മര്‍സിയാന്‍,
ഇന്ത്യയിലെ ലൈംഗിക വ്യാപാരം പ്രമേയമാക്കി എത്തുന്ന ലവ് സോണിയ, പ്രിഡേറ്റര്‍ സിരീസിലെ നാലാം ചിത്രം ദി പ്രിഡേറ്റര്‍ എന്നിവയാണ് ഈയാഴ്ച്ച തീയേറ്ററുകളിലെത്തുന്ന ചിത്രങ്ങള്‍.

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)