ചരിത്രം കുറിക്കാനൊരുങ്ങി മാരുതി; ആരാധകര്‍ക്ക് സര്‍പ്രൈസുമായി പുത്തന്‍ വാഗണര്‍

auto,maruthi,india

 ഇന്ത്യന്‍ വിപണിയില്‍ മാരുതി വാഗണറിന് ലഭിച്ച സ്വീകരണം ചെറുതൊന്നുമല്ല. ഇപ്പോഴും വാഗണറിന് ആരാധകര്‍ ഏറെയാണ്. വാഹനത്തിന്റെ അടക്കവും ഒതുക്കുവും വാഗണറിന്റെ സ്‌നേഹികര്‍ക്ക് എന്നും പ്രിയങ്കരമാണ്. വിപണിയിലെ ഈ സ്വീകാര്യത നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് മാരുതി.

Image result for maruti wagonr ev 2020

പുതിയ വാഗണര്‍ വിപണിയിലേക്ക് എത്തിക്കാനൊരുങ്ങുകയാണ് മാരുതി. വാഗണറിന്റെ ഇലക്ട്രിക്ക് പതിപ്പാണ് ഇത്തവണ മാരുതി വിപണിയിലെത്തിക്കുന്നതെന്നാണ് വിവരം. അങ്ങനെയെങ്കില്‍ മാരുതിയുടെ ആദ്യ വൈദ്യുത കാറാകും പുതിയ വാഗണര്‍ ആയിരിക്കും. ടൊയോട്ടയുടെ പിന്തുണയോടെയാണ് വാഗണര്‍ ഇവിയെ മാരുതി യാഥാര്‍ത്ഥ്യമാക്കുക. സുസൂക്കി ടെയോട്ട പങ്കാളിത്തത്തില്‍ നിന്നുള്ള ആദ്യ മോഡല്‍ കൂടിയാകും വരാനുള്ള വാഗണര്‍ ഇവി. അടുത്തിടെയാണ് ഭാവി മോഡലുകളെ വിപണിയില്‍ സംയുക്തമായി വികസിപ്പിക്കാന്‍ ഇരു കമ്പനികളും ധാരണയിലെത്തിയത്.

Image result for maruti wagonr ev 2020

ഭാരം നന്നെ കുറഞ്ഞ അടിത്തറയിലാകും പുതിയ വാഹനത്തിന്റെ ഘടന. കുറഞ്ഞ ഭാരം കൂടുതല്‍ മൈലേജ് നല്‍കും, പ്രകടനക്ഷമത മെച്ചപ്പെടുത്തും. ഹാച്ച്ബാക്കിന്റെ അകത്തളത്തിലും വലിയ മാറ്റങ്ങള്‍ മാരുതി നല്‍കും. നിലവിലുള്ള അഞ്ച് സീറ്റര്‍ ഘടനയ്ക്ക് പുറമേ ഏഴു സീറ്റര്‍ വാഗണര്‍ വിപണിയില്‍ എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. 2020 ഓടെ വാഗണര്‍ ഇവി ഇന്ത്യയിലെത്തും.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)