ആകര്‍ഷകമായ ഓഫറുകളുമായി ഉത്സവ സീസണ്‍ ആഘോഷമാക്കാന്‍ പിയാജിയോ

Piaggio,Auto,Aprillia

വെസ്പ, അപ്രില എന്നീ രണ്ട് മോഡലുകള്‍ കൊണ്ട് ഒരിടവേളയ്ക്ക് ശേഷം ഇന്ത്യന്‍ സ്‌കൂട്ടര്‍ വിപണിയില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ കമ്പനിയാണ് പിയാജിയോ. ഈ സാഹചര്യത്തില്‍ ഉത്സവകാല വില്‍പ്പന മുന്നില്‍ കണ്ട് ആകര്‍ഷകമായ ഓഫറുകള്‍ ഒരുക്കുകയാണ് കമ്പനി.

കമ്പനി ഉപയോക്താക്കള്‍ക്കായി ഒരുക്കുന്നത് 10000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ്. വെസ്പ, അപ്രില എന്നിവയുടെ 125,150 സിസി സ്‌കൂട്ടറുകള്‍ക്കാണ് ക്യാഷ് ഡിസ്‌കൗണ്ട് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ഒരുക്കുന്നത്. ഇതിന് പുറമെ, മൂന്ന് വര്‍ഷത്തെ അധിക വാറന്റി, നാല് വര്‍ഷത്തെ സൗജന്യ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍ എന്നിവയും നല്‍കാനാണ് കമ്പനിയുടെ തീരുമാനം.

കമ്പനിയുടെ ഓഫര്‍ പ്രകാരം ഈ ഉത്സവ കാലത്ത് അപ്രില്ലയോ, വെസ്പയോ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വളരെ കുറഞ്ഞ ഇഎംഐ സംവിധാനവും ഒരുക്കിയിട്ടുണ്ട്. നിരത്തിലെത്തുന്ന വാഹനങ്ങള്‍ക്ക് ഒരു വര്‍ഷത്തെ സൗജന്യ സര്‍വീസും രണ്ട് വര്‍ഷം റോഡ് സൈഡ് അസിസ്റ്റന്‍സും കമ്പനി ഉറപ്പുനല്‍കുന്നു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)