പൂര്‍ണ്ണ വളര്‍ച്ചയെത്താതെ പ്രസവിക്കുന്ന കുഞ്ഞുങ്ങളുടെ ശ്വാസ തടസം വേണ്ടത്രരീതിയില്‍ ക്രമീകരിക്കാന്‍ പുതിയ കണ്ടുപിടുത്തം

new divise, brething problemes, premature babies
പൂര്‍ണ്ണ വളര്‍ച്ചയെത്താതെ പ്രസവിക്കുന്ന കുഞ്ഞുങ്ങളുടെ ശ്വാസതടസം വേണ്ടത്രരീതിയില്‍ ക്രമീകരിക്കാന്‍ ശാസ്ത്രലോകത്ത് ഒരു പുതിയ കണ്ടുപിടുത്തം എത്തുന്നു. വളര്‍ച്ചയെത്താതെ പ്രസവിക്കുന്ന കുഞ്ഞുങ്ങളുടെ ആന്തരികാവയവങ്ങള്‍ വേണ്ടത്ര മെച്ചപ്പെട്ടിട്ടുണ്ടാകില്ല. ശ്വാസകോശത്തിനു ഓക്‌സിജന്‍ സംഞ്ചരിക്കാനുള്ള കഴിവും വേണ്ടത്രയുണ്ടാകില്ല. അതുകൊണ്ട് തന്നെ കുഞ്ഞുങ്ങള്‍ക്ക് ശ്വാസതടസം അനുഭവപ്പെടുന്നത് സ്ഥിരമാണ്. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഈ ഉപകരണം ഒരുപാട് ഫലപ്രദമാകുമെന്നാണ് കരുതുന്നത്. ഇന്ത്യന്‍ ശാസ്ത്രഞ്ജരുടെ പുതിയ കണ്ടുപിടുത്തം ശാസ്ത്രലോകത്ത് പുത്തന്‍ മുതല്‍കൂട്ടാകുമെന്നതിനു സംശയമില്ല. പേജര്‍ മെഷീന്റെ വലിപ്പത്തോടുകൂടി ശരീരത്തിലേക്ക് കണക്ട് ചെയ്യാനുള്ള വയറുകളാല്‍ നിര്‍മിതമാണ് ഈ ഉപകരണം. വര്‍ഷം തോറും 150,000 കുഞ്ഞുങ്ങളാണ് പൂര്‍ണവളര്‍ച്ചയെത്താതെ ജനിക്കുന്നത്. അവര്‍ക്കൊക്കെയും ശ്വാസതടസത്തിന്റെ പ്രശ്‌നം ഉണ്ടാകുകയും ചെയ്യുന്നുണ്ട് എന്നാണ് കണക്കുകള്‍ രേഖപ്പെടുത്തുന്നത്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)