പ്രസവിച്ച യുവതിയുടെ മാറ് പൊള്ളിച്ച ആശുപത്രിയ്‌ക്കെതിരെ അന്വേഷണം

new born baby

ഗാസിയാബാദ്: പ്രസവിച്ച യുവതിയുടെ മാറില്‍ ഹോട്ട് വാട്ടര്‍ ബാഗ് വച്ച് പൊള്ളിച്ച സ്വകാര്യ ആശുപത്രിയ്ക്കെതിരെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി. ആശുപത്രിയില്‍ നിന്ന് വിട്ടതിനു ശേഷമാണ് പരാതി. മാറ് പൊള്ളിയിരിക്കുന്നതിനാല്‍ കുഞ്ഞിന് മുല കൊടുക്കാന്‍ കഴിയുന്നില്ലെന്ന് പരാതിയില്‍ പറയുന്നു.

ഓഗസ്റ്റ് 15 നാണ് യുവതിയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും 17 നു ആണ്കുട്ടിയ്ക്കു ജന്മം നല്‍കിയെന്നും ഗാസിയാബാദ് എസ് പി പറഞ്ഞു. പ്രസവ ശേഷം യുവതിയ്ക്ക് ചൂട് നല്‍കാനായി മാറത്തു ഹോട്ട് വാട്ടര്‍ ബാഗ് വച്ചു. അനസ്‌തേഷ്യ നല്കിയിരുന്നതിനാല്‍ അവര്‍ ചൂട് അറിഞ്ഞില്ല. രണ്ടു മണിക്കൂറിനു ശേഷമാണ് ചൂട് അനുഭവപ്പെട്ടത്. അപ്പോഴേക്കും മാറ് പൊള്ളിപ്പോയിരുന്നു.

ആശുപത്രിയ്ക്കും മെഡിക്കല്‍ ഓഫീസര്‍ക്കുമെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)