ആരാധകര്‍ക്ക് നിരാശ, നീരാളിയുടെ റിലീസിംഗ് മാറ്റി

Actor Mohanlal,Entertainment,Malayalam,Neerali Movie

ആരാധകര്‍ക്ക് നിരാശ പകര്‍ന്ന് മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ റിലീസിംഗ് തീയതിയില്‍ മാറ്റം. പുതിയ വാര്‍ത്ത പ്രകാരം നീരാളിയുടെ റിലീസിംഗ് തീയതി ജൂണ്‍ 14ല്‍ നിന്ന് ജൂണ്‍ 15ലേക്കാണ് മാറ്റി വച്ചിരിക്കുന്നത്.


അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന നീരാളി ത്രില്ലര്‍ സ്വഭാവത്തിലൊരുങ്ങുന്ന ചിത്രമാണ്. ദസ്‌തോല, എസ്ആര്‍കെ എന്നീ ബോളിവുഡ് ചിത്രങ്ങളൊരുക്കിയ അജോയ് വര്‍മ്മയുടെ ആദ്യ മലയാള ചിത്രമാണ് നീരാളി. സണ്ണി ജോര്‍ജ്ജ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.


ഏറെ നാളുകള്‍ക്ക് ശേഷം നദിയ മൊയ്തു-മോഹന്‍ലാല്‍ കൂട്ടുകെട്ട് വെള്ളിത്തിരയില്‍ ഒരുമിക്കുന്ന ചിത്രമാണ് നീരാളി. നോക്കെത്താദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലാണ് ഒടുവിലായി ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. സായികുമാര്‍, സുരാജ്, ദിലീഷ് പോത്തന്‍ തുടങ്ങിയവര്‍ മറ്റ് പ്രാധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മൂണ്‍ഷോട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)