'ഞാന്‍ മലയാളി'..! അതിവേഗം അതിജീവനത്തിലേക്ക് നടന്നെത്തിയ മലയാളികള്‍ക്ക് സമ്മാനമായി നീരജ് മാധവിന്റെ മ്യൂസിക് വീഡിയോ

kerala ,rain,neeraj madav,njn malayalee

കേരളം നേരിട്ട മഹാപ്രളയത്തിന്റെ തീവ്രത വിളിച്ചോതി ഇതിനോടകം നമ്മള്‍ നിരവധി മ്യൂസിക് വീഡിയോകള്‍ കണ്ടതാണ്. എന്നാല്‍ പ്രളയം പ്രമേയമാക്കി വ്യത്യസ്ത രീതിയില്‍ ജനഹൃദയങ്ങളെ കീഴടക്കിയിരിക്കുകയാണ് നടനും സംവിധായകനുമായ നീരജ് മാധവ.

ദുരന്തത്തില്‍ നിന്ന് അതിജീവനത്തിലേക്ക് അതിവേഗം നടന്നു മുന്നേറിയ മലയാളിയെ സല്യൂട്ട് ചെയ്യുന്ന രീതിയിലാണു 'ഞാന്‍ മലയാളി' എന്ന മ്യൂസിക് വിഡിയോ എത്തിയത്. റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കകം തന്നെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. പ്രളയക്കെടുതിയും അതിജീവനവും ആണു ഗാനത്തിന്റെ പ്രമേയം.

നീരജ് മാധവിന്റെ സഹോദരന്‍ നവനീത് മാധവിന്റെ സംവിധാനത്തിലാണു മ്യൂസിക് വിഡിയോ എത്തുന്നത്. വരികളും സംഗീതവും റമീസിന്റെതാണ്. മലയാളത്തില്‍ റാപ് മ്യൂസിക് ചെയ്തു ശ്രദ്ധേയനായ വ്യക്തിയാണ് റമീസ്. റമീസ് നേരത്തെ ചിട്ടപ്പെടുത്തിയ ഗാനമായിരുന്നു ഇത്

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)