വിധിയുടെ ക്രൂരത..! ആദ്യ വിവാഹ വാര്‍ഷികം ആഘോഷിക്കാനിരിക്കെ പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം... സുഹൃത്തുക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

pravasi,kuwait,accident,naveen

കുവൈറ്റ്: പാലക്കാട് പട്ടാമ്പി സ്വദേശി നവീന്‍ ടിഎന്‍ കുവൈറ്റില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. മരണം സംഭവിച്ചത് ആദ്യ വിവാഹ വാര്‍ഷികത്തിന്റെ തലേന്ന്.
കുവൈത്ത് ഗ്ലോബല്‍ ഇന്റര്‍നാഷണല്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു നവീന്‍.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ എട്ടിനായിരുന്നു നവീന്റെ വിവാഹം. ഭാര്യ നാട്ടിലാണ്. ആദ്യ വിവാഹ വാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് നവീനെ മരണം കവര്‍ന്നെടുത്തത്.

കഴിഞ്ഞ ദിവസം രാവിലെ അഞ്ചു മണിക്ക് ഡ്യൂട്ടിക്ക് പോകുന്ന വഴി ഫഹാഹീലില്‍ വച്ച് നവീനും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞാണ് അപകടം. നവീന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റ് നാല് പേരും കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെടുകയായിരുന്നു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)