ഫെമിനിസത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍; പുരുഷന്മാരെ മോശക്കാരാക്കി ചിത്രീകരിക്കുന്നതല്ല തന്റെ ഫെമിനിസം;മോശം ഡയലോഗ് പറയാന്‍ താല്‍പര്യമില്ലെങ്കില്‍ അത് തുറന്ന് പറയാനുള്ള അവസരം നടിക്ക് ഇന്നുണ്ട്'; നിലപാട് വ്യക്തമാക്കി നസ്രിയ നസീം

nasriya,movie,entertainment,kerala

ഫെമിനിസത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന ഒരാളാണ് താന്‍ എന്നാല്‍ തന്റെ ഫെമിനിസം സമത്വത്തില്‍ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് അല്ലാതെ മുഴുവന്‍ പുരുഷന്മാരെയും മോശക്കാരാക്കി ചിത്രീകരിക്കുന്നതല്ലെന്ന് നസ്രിയ നസീം പറഞ്ഞു. 'ആരും എന്റെ അഭിപ്രായത്തെക്കുറിച്ച് ചോദിച്ചിട്ടില്ല. ഞാന്‍ ഫെമിനിസത്തെക്കുറിച്ച് ചിന്തിക്കാന്‍ മാത്രം മുതിര്‍ന്നെന്ന് അവര്‍ കരുതുന്നുണ്ടാവില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പുരുഷന്മാരെ മോശക്കാരാക്കി ചിത്രീകരിക്കുന്നതല്ല തന്റെ ഫെമിനിസമെന്ന് നസ്രിയ.

മോശമായ ഡയലോഗുകള്‍ പറയാന്‍ സാധിക്കില്ലെന്ന് പറയാന്‍ നടിക്ക് അവസരമുണ്ട്.

'പാര്‍വതി ഷൂട്ടിംഗിനായി വന്നപ്പോള്‍ എല്ലാവരും അവരെ സപ്പോര്‍ട്ട് ചെയ്ത് ഒപ്പമുണ്ടായിരുന്നു. അവള്‍ അതിനെക്കുറിച്ച് സംസാരിക്കേണ്ടതാണ്. ചില ആളുകള്‍ അവരുടെ തെറ്റുകളില്‍ നിന്ന് പാഠം പഠിക്കും. മറ്റുള്ളവരാകട്ടെ അവരുടെ അഭിപ്രായങ്ങളില്‍ തന്നെ മുറുകെപിടിച്ചു നില്‍ക്കും. സിനിമ യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് അവതരിപ്പിക്കുന്നത്. ചില ചിത്രങ്ങള്‍ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നുണ്ട്. എല്ലാ സിനിമകളുമല്ല വളരെ ക്കുറച്ച് ചിത്രങ്ങള്‍. എന്നാല്‍ ഇന്നത്തെ കാലത്ത് തനിക്ക് മോശമായ ഡയലോഗുകള്‍ പറയാന്‍ സാധിക്കില്ലെന്ന് സംവിധായകന്റെ മുഖത്തുനോക്കി പറയാന്‍ നടിക്ക് അവസരമുണ്ട്. ഇതാണ് ഒരു വഴി. അല്ലെങ്കില്‍ അവര്‍ ആ ചിത്രം ചെയ്യുന്നില്ലെന്ന് വെക്കണം'

ഡബ്ലുസിസിയെക്കുറിച്ച്

സിനിമാരംഗത്ത് നിന്ന് ഇത്തരത്തിലൊരു സംഘടന സ്ത്രീകളുടെ ശാക്തീകരണത്തിനും ഉന്നമനത്തിനുമായി ഉയര്‍ന്നു വന്നത് വലിയൊരു കാര്യം തന്നെയാണ്. ഈ രംഗത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തുറന്നു പറയാന്‍ അവര്‍ക്കൊരു വേദിയാണ് ഇത്. എന്നാല്‍ ഇത്തരമൊരു സംഘടനയുടെ പേരില്‍ മലയാള സിനിമാ വ്യവസായത്തെ വിഭജിക്കുന്നത് നല്ല പ്രവണതയല്ല. കാരണം സിനിമയില്‍ സ്ത്രീയും പുരുഷനും ഒരുമിച്ചാണ് ഇവിടെ വര്‍ക്ക് ചെയ്യുന്നത്.

സ്ത്രീകേന്ദ്രീകൃതമായ സിനിമകള്‍ ഇവിടെയുണ്ടാകുന്നില്ല എന്ന അഭിപ്രായത്തോട് എനിക്ക് യോജിപ്പില്ല. ടേക്ക് ഓഫ്, മിലി എന്നീ ചിത്രങ്ങള്‍ നോക്കൂ. നടന്മാര്‍ ആ ചിത്രത്തിന്റെ ഭാഗമായി അഭിനയിക്കുന്നു അത്രമാത്രം. പ്രധാന്യം നടിമാര്‍ക്കു തന്നെയാണ്. പ്രേക്ഷകര്‍ക്കും സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങള്‍ ഇഷ്ടമാണ് അവര്‍ ഇത്തരം ചിത്രങ്ങള്‍ കൈ നീട്ടി സ്വീകരിച്ചു.

ഇത്തരം ചിത്രങ്ങള്‍ തീരെ കുറവാണല്ലോ എന്ന് നിങ്ങള്‍ സംശയിക്കുമായിരിക്കും എന്നാല്‍ ഇന്ന് നടന്‍ എല്ലാ സിനിമകളിലും ഹീറോയുമല്ല എന്ന കാര്യം ഓര്‍ക്കണം. വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടുനിന്ന നസ്രിയ അഞ്ജലി മേനോന്റെ 'കൂടെ' എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് തിരിച്ചെത്തുകയാണ്.

ഡബ്ല്യുസിസിയുമായി സഹകരിക്കാത്തതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ മറുപടിയിലാണ് നസ്രിയയുടെ പ്രതികരണം.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)