കീമോ വാര്‍ഡിലാണ് നന്ദുവിന്റെ പിറന്നാള്‍ ആഘോഷം, ക്യാന്‍സറിനെ പുഷ്പം പോലെ മാറ്റി നിര്‍ത്തി അവന്‍ പറഞ്ഞു..! ചങ്കില്‍ ചേര്‍ത്തു നിര്‍ത്തിയ സൗഹൃദം, പൊന്നു പോലെ നോക്കുന്ന കുടുംബം ഇനി ഞാന്‍ എന്തിന് കരയണം

kerala,stories,nandu mahadeva,birth day

പലപ്പോഴും ജീവിതം മടുത്തെന്നു കരുതിയിട്ടുള്ള ചെറുപ്പക്കാര്‍ക്ക് നന്ദു ഒരു മാതൃകയാണ്. വിധി ക്യാന്‍സറിന്റെ രൂപത്തില്‍ വെല്ലുവിളിക്കുമ്പോഴും തന്റെ മഹാവ്യാതിയെ പുഷ്പം പോലെ മാറ്റി നിര്‍ത്തി, തന്നാല്‍ കഴിയുന്നതെല്ലാം ചെയ്യുകയാണ് ഈ യുവാവ്.
ചങ്കില്‍ ചേര്‍ത്തു നിര്‍ത്തിയ സൗഹൃദം, പൊന്നു പോലെ നോക്കുന്ന കുടുംബം ഇവര്‍ക്കുമുന്നില്‍ ക്യാന്‍സറിന് എന്നെ സ്‌നേഹിക്കാന്‍ അര്‍ഹതയില്ലെന്നാണ് നന്ദു പറയുന്നത്.

ഇപ്പോഴിതാ പിറന്നാള്‍ ദിനത്തില്‍ ഏവരുടേയും മനസിനെ പിടിച്ചിരുത്തി നന്ദു പങ്കുവച്ച ഒരു കുറിപ്പാണ് വൈറലാകുന്നത്. കീമോ വാര്‍ഡിലാണ് നന്ദുവിന്റെ പിറന്നാള്‍ ആഘോഷം എന്നാല്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന പിറന്നാളാണിതെന്ന് നന്ദു പറയുന്നു.

ദുഖഭാരവും പേറി ജീവിതം ജീവിച്ചു തീര്‍ക്കുന്നവര്‍ എന്നെ ഓര്‍ക്കണം. ക്യാന്‍സറിന്റെ വേദനകള്‍ക്കിടയിലും ഞാന്‍ സന്തോഷിക്കുകയല്ലേ, പിന്നെ നിങ്ങള്‍ക്ക് സന്തോഷിച്ചാലെന്താ..?' നന്ദു ചോദിക്കുന്നു. എല്ലാവരുടേയും പ്രാര്‍ത്ഥനയില്‍ തന്നേയും ഉള്‍പ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്ന നന്ദു കീമോയ്ക്ക് നിങ്ങളുടെ പ്രാര്‍ത്ഥനയുടെ അത്രയും ശക്തിയൊന്നുമില്ലെന്നും കൂട്ടിച്ചേര്‍ക്കുന്നു.

നന്ദുവിന്റെ വാക്കുകള്‍;

ഇന്ന് പിറന്നാള്‍ ആണ്..
കീമോ വാര്‍ഡില്‍ കിടന്നാണ് അത് ആഘോഷിക്കുന്നതെങ്കിലും ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന പിറന്നാള്‍ ആണ്..
സ്‌നേഹിക്കാന്‍ ഒരുപാട് പേര്‍ കൂടെയുള്ള പിറന്നാള്‍
മനോഹരമായ ഈ ഭൂമിയില്‍ കാല്‍ നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു
നമ്മളൊക്കെ എത്ര ഭാഗ്യവന്മാരാണ്...
നിങ്ങള്‍ക്കൊക്കെ എന്തേലും ദുഃഖം വരുമ്പോള്‍ എന്റെ മുഖം മനസ്സില്‍ ഓര്‍ക്കണം...
ഞാന്‍ എത്ര സന്തോഷവാനാണ്..
പിന്നെ നിങ്ങള്‍ക്ക് സന്തോഷിച്ചാല്‍ എന്താ

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)