കള്ളന്മാര്‍ ഗണപതി വിഗ്രഹം മോഷ്ടിച്ചു: ഹിന്ദു സഹോദരങ്ങള്‍ക്കായി ഗണപതി ക്ഷേത്രം പണിത് മുസ്ലീം യുവാവ്

ganapthy temple,muslim youth

മൈസൂരു: കള്ളന്മാര്‍ ഗണപതി വിഗ്രഹം മോഷ്ടിച്ചതോടെ ഹിന്ദു സഹോദരങ്ങള്‍ക്കായി ഗണപതി ക്ഷേത്രം പണിത് മുസ്ലീം യുവാവ്. മൈസൂരിലെ റഹ്മാന്‍ എന്ന യുവാവാണ് ഗണേശോത്സവങ്ങളുടെ ഭാഗമായി ഗണപതി ക്ഷേത്രം നിര്‍മ്മിച്ചത്. മൈസൂരിലെ ചാമരാജ് നഗര്‍ ജില്ലാ ആസ്ഥാനത്തുനിന്നും 14 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലാണ് സംഭവം.

ജലസേചന വകുപ്പിലെ ജീവനക്കാരനായിരുന്നു റഹ്മാന്‍. കഴിഞ്ഞ വര്‍ഷം ചിക്കഹോള്‍ ജലസംഭരണി പ്രദേശത്തുനിന്നും ഗണപതി വിഗ്രഹം കള്ളന്‍മാര്‍ മോഷ്ടിച്ചിരുന്നു. അത് ഏറെ അസ്വസ്ഥനാക്കുകയും അന്ന് മുതല്‍ ഒരു ഗണപതി ക്ഷേത്രം പണിയണമെന്ന അതിയായ ആഗ്രഹമാണ് ഇതിലേക്ക് നയിച്ചതെന്നും റഹ്മാന്‍ പറഞ്ഞു.

ഇസ്ലാം മതവിശ്വാസിയായ റഹ്മാന്‍ ഹിന്ദുമത വിശ്വാസികള്‍ക്കായി അമ്പലം പണിയുന്നത് ഏറെ ആകാംക്ഷയോടെയാണ് ആളുകള്‍ നോക്കി കാണുന്നത്. വ്യത്യസ്ത മതങ്ങളെ പരസ്പരം വിലവെയ്ക്കാത്ത ഇന്നത്തെ സമൂഹത്തില്‍ അന്യമതക്കാരനായ ഒരു വ്യക്തി അമ്പലം പണിയുകയാണ്. ഇതാണ് ഭാരതത്തിന്റെ യഥാര്‍ഥ സംസ്‌കാരം. ഗണേശോത്സവത്തിന് മുന്നോടിയായി അമ്പലം തുറക്കണമെന്നാണ് ജനങ്ങളുടെ ആഗ്രഹം, ചിക്കഹോള്‍ സ്വദേശി രാകേഷ് ഗൗഡ പറയുന്നു.

ക്ഷേത്രത്തിലേക്കുള്ള ഗണപതി വിഗ്രഹം തമിഴ്‌നാട്ടില്‍ നിന്നുമാണ് കൊണ്ടുവന്നത്. എന്നാല്‍, ഗണേശോത്സവ ദിവസം ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്താന്‍ കഴിയില്ലെന്ന് റഹ്മാന്‍ പറഞ്ഞു. ഹിന്ദുമത ആചാരപ്രകാരം പ്രതിഷ്ഠയ്ക്ക് മുമ്പ് ആറ് ദിവസം വെള്ളത്തിലും നെല്ലിലും വിഗ്രഹം സൂക്ഷിക്കണം. അതുകൊണ്ടുതന്നെ ഇത്തവണത്തെ ഗണേശോത്സവത്തിന് ക്ഷേത്രം തുറക്കാന്‍ കഴിയില്ല, റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)