നിത്യവും മാംസം വേണ്ട... പകരം കൂണ്‍ കഴിക്കാം, ആരോഗ്യവും നേടാം

mushroom, healthy food,
ഇന്നത്തെ കാലത്ത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഭക്ഷത്തില്‍ മാംസാഹാരം ഒഴിച്ചുകൂടാനാകാത്തതാണ്, എന്നാല്‍ ഹോര്‍മോണുകളുടെ അമിത ഉപയോഗം മാംസാഹാരം വന്‍തോതില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായി തീരുന്നു. ഇറച്ചിയെ മാറ്റി നിര്‍ത്താനെ കഴിയാത്ത അവസ്ഥയാണ് പല വീടുകളിലും ഉള്ളത്, എന്നാല്‍ ഇറച്ചിക്ക് പകരമായി ഉപയോഗിക്കാവുന്ന കൂണുകളെ കുറിച്ച് പലപ്പോഴും ചിന്തിക്കാറില്ല. മാംസ്യത്തിന്റെ വന്‍ കലവറയാണ് കൂണുകള്‍. ഇറച്ചി കഴിച്ചാല്‍ തടിയ്ക്കുമെന്നു പേടിച്ച് ഒഴിവാക്കുന്നവര്‍ക്കു പറ്റിയ നല്ലൊരു ഭക്ഷണമാണിത്. ഇതില്‍ ഇറച്ചിയില്‍ നിന്നും ലഭിയ്ക്കുന്ന പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. കൂണില്‍ വൈറ്റമിന്‍ ബി2, ബി3 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ഭക്ഷണത്തിലെ കാര്‍ബോഹൈഡ്രേറ്റിനെ ഗ്ലൂക്കോസായി മാറ്റുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നവയാണ്. ഇത് ശരീരത്തിന് ഊര്‍ജം പകരുകയും ചെയ്യും. കൊളസ്ട്രോള്‍ ഉള്ളവര്‍ക്കും ധൈര്യമായി കഴിയ്ക്കാവുന്ന ഒരു ഭക്ഷണമാണ് കൂണ്‍. ഇവയില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ വളരെ കുറവാണ്. കൊഴുപ്പും തീരെ കുറവ്. കൂണില്‍ അടങ്ങിയിട്ടുള്ള നാരുകളും എന്‍സൈമുകളുമാണ് ഇതിലെ കൊളസ്ട്രോള്‍ തോത് കുറയ്ക്കുന്നത്. പ്രകൃതിദത്ത ഇന്‍സുലിന്‍ ധാരാളമായി അടങ്ങിയിരിക്കുന്നതു കൊണ്ട് ഇവ പ്രമേഹരോഗികള്‍ക്കും കഴിയ്ക്കാവുന്ന ഒരു ഭക്ഷണമാണ്. ഭക്ഷണത്തിലെ പഞ്ചസാരയും കൊഴുപ്പും എളുപ്പത്തില്‍ ഊര്‍ജമാക്കി മാറ്റാന്‍ കൂണില്‍ അടങ്ങിയിരിക്കുന്ന പദാര്‍ത്ഥങ്ങള്‍ക്ക് കഴിയും. അസുഖങ്ങള്‍ തടയാനും കൂണ്‍ നല്ലതാണ്. ഇവയില്‍ എര്‍ഗോതയോനൈന്‍ എന്ന ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നു. പെന്‍സിലിന് സമാനമായ നാച്വറല്‍ ആന്റിബയോട്ടിക്സ് ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഫംഗസ് അണുബാധ തടയുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാന്‍ സഹായിക്കുന്നതു കൊണ്ടുതന്നെ ലിവര്‍ ആരോഗ്യത്തിനും മഷ്റൂം ഏറെ മികച്ച ഒന്നാണ്. എല്ലുകള്‍ക്കും പല്ലുകള്‍ക്കും ബലം കുറയും. കൂണില്‍ വൈറ്റമിന്‍ ഡി അടങ്ങിയിട്ടുണ്ട്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)