മോഷണശ്രമം തടഞ്ഞ് മോഷ്ടാക്കളെ സാഹസികമായി പിടികൂടി മലയാളികള്‍; മലയാളികള്‍ക്ക് ആദരവുമായി മസ്‌കറ്റ് പോലീസ്    

muscut,police,malayalees

 

മസ്‌കറ്റ്; മോഷണശ്രമം തടഞ്ഞ് മോഷ്ടാക്കളെ സാഹസികമായി പിടികൂടിയ മലയാളികളായ പ്രവാസികള്‍ക്ക് റോയല്‍ ഒമാന്‍ പോലീസിന്റെ ആദരം. മക്ക ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരായ മലയാളികളെയാണ് പോലീസ് ആദരിച്ചത്.

കണ്ണൂര്‍ സ്വദേശി റയീസ്, കണ്ണൂര്‍ തില്ലങ്കേരി സ്വദേശി നൗഷാദ്, കോഴിക്കോട് വടകര സ്വദേശി രാജേഷ് എന്നിവരെയാണ് ആദരിച്ചത്. മോഷണത്തിനെത്തിയവരില്‍ ഒരാളെ പിടികൂടുകയും, മറ്റുള്ളവരെ പിടികൂടാന്‍ സഹായിക്കുകയും ചെയ്തത്, ഇവരായിരുന്നു. കുറ്റകൃത്യം തടയുന്നതിന് പങ്കുവഹിച്ചതിനാണ് ഇവരെ ആദരിച്ചതെന്ന് റോയല്‍ ഒമാന്‍ പോലീസ് ട്വിറ്ററില്‍ അറിയിച്ചു.

കഴിഞ്ഞ ശനിയാഴ്ചയാണ്, ഹൈപ്പര്‍മാര്‍ക്കറ്റില്‍ മോഷണശ്രമം നടന്നത്. പ്രധാന വാതിലിന്റെ പൂട്ട് തുറന്ന് അകത്ത് കടന്ന മോഷ്ടാക്കള്‍ അകത്തു കടക്കുകയായിരുന്നു. പിറ്റേദിവസത്തേക്ക് സാധനങ്ങള്‍ ഒരുക്കിവെക്കുന്ന ഡ്യൂട്ടിയായിരുന്ന റയീസ്, നൗഷാദ്, രാജേഷ് എന്നിവര്‍. ഇവരെ കണ്ടതോടെ മോഷ്ടാക്കള്‍ മുന്‍വശത്തെ വാതിലീലൂടെ ചില്ല് പൊട്ടിച്ച് ചാടിയോടി. പിന്തുടര്‍ന്നോടി പ്രതികളില്‍ പിടികൂടുകയായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി പ്രതികളെ അറസ്റ്റ് ചെയ്തു.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)