പൂവത്തുശ്ശേരി പള്ളിയില്‍ കുടുങ്ങി കിടക്കുന്നവരുടെ രക്ഷയ്ക്കായി ദേശീയ ദുരന്ത നിവാരണ സേന എത്തി; പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് നടന്‍ മുന്ന

Kerala,NDRF,Kerala flood

തൃശ്ശൂര്‍: പൂവത്തുശ്ശേരി പള്ളയില് കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനായി ദേശീയ ദുരന്ത നിവാരണ സേന എത്തി. കഴിഞ്ഞ ദിവസമാണ് നടന്‍ മുന്ന തന്റെ അച്ഛനും അമ്മയും അടക്കം 2500 പേര്‍ പള്ളയില്‍ കുടുങ്ങിയിരിക്കുകയാണെന്നും അവരെ രക്ഷിക്കണമെന്നഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള വീഡിയോ ഫെസ്ബുക്കിലൂടെ പങ്കുവയ്ച്ചിരുന്നു.

സേന എയര്‍ ലിഫ്റ്റിങ് വഴി ജനങ്ങളെ രക്ഷിച്ചു തുടങ്ങിയെന്നും മരുന്നും ഭക്ഷണവുമടക്കമുള്ള സാധനങ്ങള്‍ അവരിലേക്ക് എത്തി തുടങ്ങിയെന്നും മുന്ന അറിയിച്ചു. ജനങ്ങളുടെ ദുരിതം പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയില്‍ പ്പെടുത്തിയ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ഈ അവസരത്തില്‍ നന്ദി പറയുന്നുവെന്ന് മുന്ന കുറിച്ചു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)