കൊച്ചി: പരാതി പരിഹാര സമിതി വേണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യൂസിസി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി നവംബര്‍ 26ലേക്ക് മാറ്റി. മലയാള സിനിമാ മേഖലയിലെ ലൈംഗിക ചൂഷണം തടയാന്‍ ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്നാവശ്യപ്പെട്ടാണ് വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസി ഹര്‍ജി സമര്‍പ്പിച്ചത്.
ഹര്‍ജി മാറ്റിയത് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന അമ്മ, ഫെഫ്ക, പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുടെ ആവശ്യത്തെത്തുടര്‍ന്നാണ്. മലയാള സിനിമാ ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യുസിസിക്ക് വേണ്ടി ഹര്‍ജി സമര്‍പ്പിച്ചത് നടി റിമ കല്ലിങ്കലും പത്മപ്രിയയുമാണ്. സംസ്ഥാന സര്‍ക്കാരിനെയും അമ്മയെയും എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി.
Discussion about this post