ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്ത് പൃഥ്വിരാജ് സോണി പിക്ചേഴ്സുമൊത്തു നിര്‍മ്മിക്കുന്ന ചിത്രം നയനിന്റെ റിലീസ് തീയ്യതി മാറ്റി വെച്ചു. ആദ്യം നിശ്ചയിച്ച തീയ്യതി നവംബര്‍ 16 ആയിരുന്നു. ചിത്രം പൂര്‍ണ്ണതയിലെത്തിക്കാന്‍ കുറേ കൂടി സമയം വേണ്ടി വരുമെന്ന തിരിച്ചറിവാണു തീരുമാനത്തിനു പിന്നിലെന്ന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച ആരാധകര്‍ക്കു നന്ദി പറഞ്ഞ പൃഥ്വിരാജിന്റെ ഫേസ്ബുക് ലൈവില്‍ പറഞ്ഞു.
‘കഴിഞ്ഞ ആഴ്ച സോണി പിക്ചേഴ്സിലെ എന്റെ പാര്ട്ടിനേഴ്സും ഞാനും നയന്‍ എന്ന സിനിമയുടെ ടീമും ഒരുമിച്ചിരുന്നു നയന്റെ ഫൈനല്‍ എഡിറ്റ് കണ്ടു. ഞങ്ങള്‍ വളരെ എക്സൈറ്റഡ് ആണ്. പക്ഷെ ഞങ്ങളുടെ എക്സൈറ്റ്മെന്റിലല്ല കാര്യം, അതു തിയേറ്ററില്‍ എത്തി ഞങ്ങളുടെ എക്സൈറ്റ്മെന്റ് നിങ്ങള്‍ ഷെയര്‍ ചെയ്യുമ്പോഴാണു പ്രസക്തി. ഫൈനല്‍ എഡിറ്റ് കണ്ടുകഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഒന്നടങ്കം എടുത്ത തീരുമാനം, ആ സിനിമയുടെ യഥാര്‍ത്ഥ രൂപത്തില്‍ എത്തിക്കാന്‍ കുറച്ചു കൂടി സമയം ആവശ്യമാണ് എന്നാണ്. അതിന്റെ വിഎഫ്എക്സ് എല്ലാം ചേര്‍ത്തു അര്‍ഹിക്കുന്ന പൂര്‍ണ്ണതയിലെത്തിക്കാന്‍,’ പൃഥ്വി പറയുന്നു.
Discussion about this post