മലയാളവും കടന്നു അന്യ ഭാഷകള്‍ കൈപിടിയിലൊതുക്കാനുള്ള ആവേശപുറപ്പാടിലാണ് മമ്മൂട്ടിയും മോഹന്‍ലാലും. തെലുങ്കില്‍ ഒരു ചിത്രം കൊണ്ട് തന്നെ വലിയ മാര്‍ക്കറ്റ് ഉള്ള മോഹന്‍ലാലിന് പിന്നാലെ മമ്മൂട്ടിയും തെലുങ്ക് സിനിമയിലേക്ക് എത്തുകയാണ്. മമ്മൂട്ടിയാണ് മുന്‍ ആന്ധ്രാ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡിയുടെ ജീവിതകഥ സിനിമയാകുന്ന യാത്ര എന്ന ചിത്രത്തില്‍ വൈ എസ് ആര് ആയി എത്തുന്നത്.
യാത്ര ഈ വര്‍ഷം അവസാനം റീലീസ് ചെയ്യും. തെലുങ്ക് ചരിത്രത്തിലെ തന്നെ ഏറ്റവും ആരാധ്യനായ നേതാക്കളില്‍ ഒരാളായ വൈ എസ് ആര് ആയി മമ്മൂട്ടി എത്തുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമാണ്.
മോഹന്ലാല്ലാകട്ടെ തമിഴിലാണ് തന്റെ അടുത്ത ചിത്രം ചെയുന്നത്. തമിഴിലെ സൂപ്പര്‍ഹിറ്റ് കൊമേര്‍ഷ്യല്‍ ചിത്രങ്ങള്‍ക്ക് പിന്നിലുള്ള കെ വി ആനന്ദ് എന്ന സംവിധായകന്റെ അടുത്ത ചിത്രത്തിലാണ് മോഹന്‍ലാല്‍ തമിഴില്‍ എത്തുന്നത്. തമിഴ് സൂപ്പര്‍താരം സൂര്യയാണ് ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം എത്തുന്നത്. ഈ സിനിമയില്‍ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ബോഡി ഗാര്‍ഡ് ആയി സൂര്യയും എത്തുന്നു.
Discussion about this post