ചെന്നൈ : കടം വാങ്ങിയ പണം തിരികെ നല്‍കിയിട്ടും രേഖകള്‍ തിരിച്ചുനല്കുന്നില്ലെന്ന പരാതിയുമായി നടന് വിശാല്‍ രംഗത്ത്. നിര്‍മാതാവ് ആര്.ബി ചൗധരിയ്ക്കെതിരെയാണ് വിശാല്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
2018ല്‍ ഇരുമ്പ് തിറൈ എന്ന ചിത്രത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് വിശാലിന്റെ ഉടമസ്ഥതയിലുള്ള വിശാല്‍ ഫിലിം ഫാക്ടറി ആര്.ബി. ചൗധരിയില്‍ നിന്ന് പണം വാങ്ങിയിരുന്നു. സ്വന്തം വീടാണ് വിശാല്‍ പണത്തിന് ഈടായി നല്‍കിയത്. എന്നാല്‍ പണം തിരികെ നല്‍കിയിട്ടും വീടിന്റെ ആധാരവും മറ്റ് രേഖകളും തിരികെ നല്‍കിയില്ലെന്നാണ് വിശാല്‍ പറയുന്നത്.
It’s unacceptable that Mr #RBChoudhary failed to return the Cheque Leaves,Bonds & Promissory Notes months after repaying the loan to him for the Movie #IrumbuThirai,he was evading giving excuses & finally told he has misplaced the documents
We have lodged a complaint with Police
— Vishal (@VishalKOfficial) June 9, 2021
ആര്.ബി ചൗധരിക്കെതിരെ ടി നഗര്‍ അസി. കമ്മിഷണര്‍ക്കാണ് വിശാല്‍ പരാതി നല്‍കിയിരിക്കുന്നത്. നടന് ജീവയുടെ അച്ഛനാണ് ആര്.ബി ചൗധരി.നേരത്തേ 2019ല്‍ റിലീസ് ചെയ്ത വിശാലിന്റെ മറ്റൊരു ചിത്രത്തിന്റെ മുതല്‍മുടക്ക് ലഭിച്ചില്ലെന്നാരോപിച്ച് ട്രൈഡന്റ് ആര്‍ട്ട്സ് എന്ന നിര്‍മാണക്കമ്പനി രംഗത്ത് വന്നിരുന്നു. ചിത്രം 20കോടി നേടിയില്ലെങ്കില്‍ താന്‍ നഷ്ടം നികത്തുമെന്നായിരുന്നു വിശാല്‍ നല്കിയ വാക്ക്.
എന്നാല്‍ തമിഴിലും തെലുങ്കിലുമായി പന്ത്രണ്ട് കോടി മാത്രമാണ് ചിത്രത്തിന് നേടാനായത്. വിശാല്‍ പണം നല്‍കാത്തതിനെത്തുടര്‍ന്ന് കമ്പനി മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയും കോടതി എട്ട് കോടി രൂപ കമ്പനിക്ക് നല്കാന് വിശാലിനോട് ഉത്തരവിടുകയും ചെയ്തിരുന്നു.
Discussion about this post