ടെന്നിസ്സി : ടെന്നിസ്സി തടാകത്തില്‍ ശനിയാഴ്ച ചെറു ജെറ്റ് വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍പ്പെട്ട ഏഴുപേരില്‍ 1990കളിലെ ടെലിവിഷന്‍ സീരീസില്‍ ടാര്‍സനായി അഭിനയിച്ച ഹോളിവുഡ് താരം ജൊ ലാറയും ((58) ഉള്‍പ്പെടുന്നതായി വിവരം ലഭിച്ചു.
ടാര്‍സന്‍ : ദ എപ്പിക് അഡ്വഞ്ചേഴ്‌സ് എന്ന വെബ് സീരീസിലാണ് ജോ ലാറ ടാര്‍സനായി അഭിനയിച്ചിരുന്നത്.റൂഥര്‍ ഫോര്‍ഡ് കൗണ്ടി ഒഫിഷ്യല്‍സ് ഞായറാഴ്ച പുറത്തുവിട്ട സ്റ്റേറ്റ്‌മെന്റിലാണ് വിമാനത്തില്‍ നടനും മുന്‍ ഭാര്യ ഗ്വന്‌ലാറയും ഉണ്ടായിരുന്നതായി അറിയിച്ചത്. വിമാനത്തിലുണ്ടായിരുന്ന ഏഴ് പേരും മുങ്ങി മരിച്ചുവെന്നാണ് കരുതുന്നത്. വിമാനത്തിന്റെ പല ഭാഗങ്ങളും മുങ്ങല്‍ വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്.
റൂഥര്‍ ഫോര്‍ഡ് കൗണ്ടി വിമാനത്താവളത്തില്‍ നിന്ന് പാം ബീച്ച് രാജ്യാന്തര വിമാനത്താവളത്തിലേക്ക് പറന്നുയര്‍ന്ന സെസ്‌ന c501 എന്ന ജെറ്റ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്.അപകടം നടന്ന സ്ഥലത്ത് എല്ലാ ജലഗതാഗതങ്ങളും നിരോധിച്ചു.വിമാനത്തിന്റെ രജിസ്‌ട്രേഷന്‍ സംബന്ധിച്ചുള്ള രേഖകള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
Discussion about this post