കൊച്ചി: നീണ്ട 18 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധായകന് രാജീവ് മേനോന് സിനിമയിലേക്ക് തിരിച്ചുവരുന്നു.ജി.വി.പ്രകാശ് നായകന് ആകുന്ന ചിത്രത്തില്‍ യുവനടി അപര്‍ണ്ണ ബാലമുരളിയാണ് നായിക വേഷത്തിലെത്തുന്നത്.രാജീവ് മേനോന് എ ആര് റഹ്മാന് കൂട്ടുകെട്ടിലെ മൂന്നാം ചിത്രം എന്ന പ്രത്യേകതയോടെയാണ് സര്‍വ്വം താള മയം സ്ക്രീനിലെത്തുക. എവര്‍ഗ്രീന്‍ ഹിറ്റുകളുടെ ചരിത്രമാണ് ഈ കോമ്പിനേഷന്‍ സമ്മാനിച്ചിട്ടുള്ളത്.
ക്യാമറ ഫ്രെയിമിലൂടെ പരസ്യമേഖയിലേക്കും പിന്നീട് വെള്ളിത്തിരയിലേക്കും എത്തിയ രാജീവ് മേനോന് പ്രേക്ഷകരെയും സിനിമാ ലോകത്തെയും ആദ്യ ചിത്രത്തിലൂടെ തന്നെ ഞെട്ടിച്ചു.പുരസ്കാര തിളക്കത്തിനൊപ്പം ബോക്സ്ഓഫീസിലും മികച്ച നേട്ടമുണ്ടാക്കുകയായിരുന്നു ആദ്യ ചിത്രം മിന്‍സാര കനവ്.രണ്ടാം ചിത്രം കണ്ടു കൊണ്ടേന്‍ കണ്ടു കൊണ്ടേനിലും രാജീവ് മികച്ച നേട്ടമുണ്ടാക്കി.
രാജീവ് മേനോനെ മലയാളിക്ക് ഓര്‍മ്മിക്കാന്‍ മറ്റൊരു വേഷം കൂടിയുണ്ട്.ഹരികൃഷ്ണന്‍സിലെ ഗുപ്തനെന്ന കവിയുടെ റോള്‍. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പുതിയ രാജീവ് ചിത്രമൊരുങ്ങുന്നത്. സര്‍വ്വം താള മയം എന്ന സിനിമ പേര് കൊണ്ടേ് തന്നെ സംഗീതത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നു.
ജിവി പ്രകാശിനും അപര്‍ണ്ണ ബാലമുരളിക്കുമൊപ്പം നെടുമുടി വേണു,വിനീത് തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.31 ാം ടോക്യോ അന്താരാഷ്ട്ര മേളയിലെ പ്രദര്‍ശനത്തിന് ശേഷമാണ് സിനിമ ഇന്ത്യയിലേക്ക് എത്തുന്നത്.ഡിസംബര്‍ 21നാണ് സര്‍വ്വം താള മയം തീയറ്ററുകളിലെത്തുക.
Discussion about this post