എറിഞ്ഞാലും പൊട്ടില്ല; ഇസഡ്2 ഫോഴ്‌സ് ഫോണുമായി മോട്ടോ

motorola launched z2 force
പൊട്ടാത്ത രീതിയില്‍ ഫോണ്‍ നിര്‍മിച്ച് മോട്ടോ Z2 ഫോഴ്‌സ് (Moto Z2 Force ) എന്ന ഫോണ്‍. ഫോണിന്റെ ബലത്തിനു കാരണം മോട്ടറോളയുടെ 'ഷാറ്റര്‍ഷീല്‍ഡ് ടെക്‌നോളജി'യാണ്. കമ്പനി ഈ മോഡലിലൂടെ മോഡ്യുലര്‍ സങ്കല്‍പ്പമാണ് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചിരിക്കുന്നത്. മോഡ്യുലര്‍ ഫോണുകള്‍ക്ക് വാങ്ങിയ ശേഷം ആവശ്യാനുസരണം കൂട്ടിച്ചേര്‍ക്കാവുന്ന ഘടകങ്ങള്‍ ഉണ്ടാകും. ഫോണിന്റെ സാധ്യതകള്‍ ഈ രീതിയില്‍ കൂടുതല്‍ വികസിപ്പിക്കാം. മാത്രമല്ല ഇതു വാങ്ങുമ്പോള്‍ ഒപ്പം കിട്ടുന്ന ഒരു മോഡ് ബാറ്ററി ബൂസ്റ്റു ചെയ്യുന്നതിനുള്ളതാണ്. ഈ ഹാന്‍ഡ്‌സെറ്റില്‍ മോട്ടോ ഇന്‍സ്റ്റാ ഷെയര്‍ മോഡിന്റെ സഹായവും ലഭിക്കും. ഇപ്പോള്‍ മോട്ടറോള ബ്രാന്‍ഡില്‍ ഫോണുകള്‍ ഇറക്കുന്നത് പ്രമുഖ കംപ്യൂട്ടര്‍/ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ലെനോവൊയാണ്. ലെനോവൊ മോട്ടോ Z2 ഫോഴ്‌സിലൂടെ മികച്ച ഹാര്‍ഡ്വെയര്‍- സോഫ്‌റ്റ്വെയര്‍ ഫീച്ചറുകള്‍ ഷാറ്റര്‍പ്രൂഫ് സാങ്കേതികവിദ്യയില്‍ നല്‍കാനാണ് ശ്രമിച്ചിരിക്കുന്നത്. ഡിസൈനിലെ മികവ്, മുന്‍നിര ഫോണുകളിലെ ഫീച്ചറുകള്‍ ഇവയെല്ലാം താരതമ്യേന കുറഞ്ഞ വിലയ്ക്കു നല്‍കാനാണ് കമ്പനി ശ്രമിച്ചത്. ഫോണിന്റേത് മികച്ച ഡിസൈന്‍ ആണ്. 6.1 mm കട്ടി മാത്രമാണ് ഫോണിനള്ളത്. അരികുകളും കൈപ്പടത്തിന് സുഖം നല്‍കുന്ന രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. ഫോണിന്റെമുന്‍ഭാഗത്ത് മുകളില്‍ സെല്‍ഫി ക്യാമറ, എല്‍ഇഡി ഫ്‌ളാഷ്, മൈക്-സ്പീക്കര്‍ എന്നിവ പിടിപ്പിച്ചിരിക്കുന്നു. താഴെ ഹോം ബട്ടണുമായി പ്രവര്‍ത്തിക്കുന്ന ഫിങ്ഗര്‍ പ്രന്റ് സ്‌കാനറും ഉണ്ട്. ഫോണിന്റെ വലതു വശത്ത് സൈഡില്‍, ഒരു വിരലകലത്തില്‍ ഓണ്‍-ഓഫ് സ്വിച്ചും, വോളിയം കണ്ട്രോളും ഉണ്ട്. യുഎസ്ബി ടൈപ്-സി കണക്ടറുള്ള ഫോണിന് ഓഡിയോ പോര്‍ട്ട് ഇല്ല. എന്നാല്‍ ഫോണിനൊപ്പം കിട്ടുന്ന കണക്ടര്‍ ഉപയോഗിച്ചാല്‍ കോര്‍ഡുള്ള ഹെഡ്‌ഫോണ്‍ ഉപയോഗിക്കാം. അല്ലെങ്കില്‍ ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകളെ ആശ്രയിക്കേണ്ടിവരും. ഫോണിന്റെപിന്‍വശത്ത് ഇരട്ട ക്യാമറകള്‍ ഉണ്ട്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)