മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ന് നഷട്ടത്തോടെ തുടങ്ങി. സെന്‍സെക്സ് 200 പോയിന്റും നിഫ്റ്റി 80 പോയിന്റും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. മുംബൈ ഓഹരി വിപണി സൂചികയായ സെന്‍സെക്സ് 200 പോയിന്റ് ഇടിഞ്ഞ് 36,035 ല്‍ വ്യാപാരം പുരോഗമിക്കുന്നു.
ദേശീയ ഓഹരി സൂചികയായ നിഫ്റ്റി ഇന്ന് 70 പോയിന്റ് ഇടിഞ്ഞ് 10,839 ല്‍ വ്യാപാരം പുരോഗമിക്കുന്നു. ഐഷര്‍ മോട്ടോഴ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ജെഎസ്ഡബ്യൂ സ്റ്റീല്‍, വേദാന്ത, ഗെയില്‍ ഇന്ത്യ, ഹിന്താല്‍ക്കോ ഇന്‍ഡസ്ട്രീസ് എന്നീ ഓഹരികളില്‍ ഇടിവ് നേരിട്ടു. നിഫ്റ്റിയില്‍ ഓട്ടോ ഓഹരികളില്‍ ഇടിവ് നേരിട്ടു.
നിഫ്റ്റി മിഡ് ക്യാപ് സൂചിക 0.20 ശതമാനം ഇടിഞ്ഞു. എന്നാല്‍ ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, കൊടക് മഹീന്ദ്ര എന്നീ ഓഹരികള്‍ ഇന്ന് നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
Discussion about this post