ടോക്കിയോ: ഭക്ഷണ വസ്തുക്കളുടെ ദൗര്‍ലഭ്യം കുറയ്ക്കാന്‍ പുതിയ കണ്ടെത്തലുമായി 34കാരന്റെ വെല്‍ഡിങ് മെഷീന്‍. ടോക്കിയോയിലാണ് ഈ മെഷിന്‍ സ്ഥാപിച്ചിരിക്കുന്നത്. ഈ മെഷീനില്‍ കാശിട്ടാല്‍ പല തരം മസാലകളിലും രുചി ഭേദങ്ങളിലുമായി പ്രാണികളും, ചീവീടുകളും, ചിലന്തിയുമെക്കെ ലഭിക്കും.
പല രുചികലിലും കാഴച്ചയിലും ആയി അഞ്ഞൂറില്‍ അധികം ഇനം പ്രാണി വിഭവങ്ങളാണ് 34 കാരനായ ടോഷിയൂക്കി ടൊമോഡാ എന്ന യുവാവിന്റെ വെന്‍ഡിങ് മെഷീനില്‍ ഉള്ളത്. പാക്കറ്റില്‍ നിന്ന് തന്നെ കഴിക്കാന്‍ കഴിയുന്ന രീതിയിലാണ് പലഹാരങ്ങള്‍ പാക്ക് ചെയ്യതിട്ടുള്ളത്. കഴിഞ്ഞ നവംബറിലാണ് മെഷിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. ഭക്ഷണ വസ്തുക്കളുടെ ദൗര്‍ലഭ്യം കുറയ്ക്കാന്‍ പ്രാണികളെ ഭക്ഷിക്കുന്നത് സഹായിക്കുമെന്നാണ് യുവാവിന്റെ നിരീക്ഷണം.