ന്യൂയോര്‍ക്ക്: വേള്‍ഡ് ബാങ്കിന്റെ പ്രസിഡന്റായി പെപ്സികോയുടെ മുന്‍ സിഇഒ ഇന്ദ്ര നൂയി നിയമിതയായേക്കും. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മൂത്ത പുത്രി ഇവാന്‍ക ട്രംപുമായുള്ള സൗഹൃദമാണ് ഇന്ദ്ര ന്യൂയിയുടെ നോമിനേഷന് സഹായിച്ചത്.
ഇന്ദ്ര നൂയി തനിക്ക് പ്രചോദനവും മാര്‍ഗ ദര്ശിയുമാണെന്ന് കഴിഞ്ഞദിവസം ഇവാന്‍ക ട്വീറ്റ് ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് നൂയിയെ പരിഗണിക്കുന്നതായുള്ള വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയത്. 12 വര്‍ഷത്തെ സേവനത്തിനുശേഷം കഴിഞ്ഞ ഓഗസ്റ്റിലാണ് നൂയി പെപ്സികോ വിട്ടത്.
നിലവിലെ പ്രസിഡന്റായ ജിം യോങ് കിംന്റെ കാലാവധി തീരാന്‍ മൂന്നുവര്‍ഷംകൂടി ബാക്കിനില്‍ക്കെ സ്ഥാനമൊഴിയാന്‍ പോകുന്നകാര്യം ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു.
Discussion about this post