ന്യു ഡല്‍ഹി: ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത എല്ലാ ഇടപാടുകാരുടെയും തിരിച്ചടവ് മുടക്കിയവരുടെയും വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി റിസര്‍വ് ബാങ്ക് ഡിജിറ്റല്‍ പബ്ലിക്ക് ക്രെഡിറ്റ് രജിസ്ട്രി (പിസിആര്‍) സ്ഥാപിക്കുന്നു. പിസിആര്‍ സംവിധാനം സ്ഥാപിക്കുന്നതിലൂടെ വായ്പയെടുത്തവരുടെയും ഭാവിയില്‍ വായ്പയെടുക്കാന്‍ സാധ്യതയുളളവരുടെയും പൂര്‍ണ്ണവിവരങ്ങള്‍ തല്‍സമയാടിസ്ഥാനത്തില്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും ലഭ്യമാകും.
പിസിആര്‍ സംവിധാനം സ്ഥാപിക്കാനായി ആറ് പ്രധാന ഐടി കമ്പനികളുടെ ചുരുക്കപ്പട്ടികയാണ് ആര്‍ബിഐ തയ്യാറാക്കിയത്.
ടിസിഎസ്, വിപ്രോ, ഐബിഎം ഇന്ത്യ, കാപ്ജെമിനി ടെക്നോളജി സര്‍വീസസ് ഇന്ത്യ, ഡണ്‍ ആന്‍ഡ് ബ്രാഡ്സ്ട്രീറ്റ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഇന്ത്യ, മൈന്‍ഡ്ട്രീ ലിമിറ്റഡ് എന്നിവയാണ് റിസര്‍വ് ബാങ്ക് തയ്യാറാക്കിയ പട്ടികയില്‍ ഉള്ളത്. വിപണി നിയന്ത്രിതാവായ സെബി, കോര്‍പ്പറേറ്റ് മന്ത്രാലയം, ചരക്ക് സേവന ശൃംഖല (ജിഎസ്ടിഎന്‍), ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്റപ്സി ബോര്‍ഡ് ഓഫ് ഇന്ത്യ എന്നിവരില്‍ നിന്നുളള വിവരങ്ങളും പിസിആറില്‍ ഉള്‍പ്പെടുത്തും.
Discussion about this post