മുംബൈ: വിനിമയ വിപണിയില്‍ നിന്ന് പുറത്ത് വരുന്ന വാര്‍ത്തകള്‍ ഇന്ത്യന്‍ നാണയത്തിന് ആവേശം പകരുന്നതാണ്. ഇറക്കുമതി മേഖലയുമായി ബന്ധപ്പെട്ടവരും ബാങ്കുകളും വലിയ തോതില്‍ ഡോളര്‍ വില്‍പ്പന തുടരുന്നതാണ് ഇന്ത്യന്‍ കറന്‍സിക്ക് നേട്ടമായത്. വിദേശ നിക്ഷേപ മേഖലയില്‍ നിന്നും ഇന്ത്യന്‍ നാണയത്തിന് വ്യാപാരം തുടങ്ങിയപ്പോള്‍ മുതല്‍ വലിയ പിന്തുണയാണ് ലഭിക്കുന്നത്.
ക്രൂഡ് ഓയിലിന്റെ വില വീണ്ടും ബാരലിന് അറുപത് ഡോളറിന് താഴേക്ക് പോയതും രൂപയുടെ നേട്ടത്തിന് കാരണമായി. ഇന്ന് ബാരലിന് 59.69 ഡോളറാണ് ക്രൂഡ് ഓയിലിന്റെ നിരക്ക്.
ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡോളറിനെതിരെ 71.66 എന്ന നിലയിലാണ് രൂപയുടെ മൂല്യം. വെള്ളിയാഴ്ച്ച വ്യാപാരം അവസാനിക്കുമ്പോള്‍ ഡോളറിനെതിരെ 71.90 ആയിരുന്നു രൂപയുടെ മൂല്യം.
Discussion about this post