ന്യൂ ഡല്‍ഹി: മൂലധന പര്യപ്തത ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പൊതുമേഖല ബാങ്കുകള്‍ക്ക് 30,000 കോടി രൂപ നല്‍കും. അടുത്ത മാര്‍ച്ചിനകം 58,000 കോടി രൂപ ഓഹരി വിപണിയില്‍ നിന്ന് ബാങ്കുകള്‍ കണ്ടെത്തണമെന്നായിരുന്നു മുന്‍ തീരുമാനം. ഇത് നടപ്പാകാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം.
ഈ വര്‍ഷം ആദ്യം സര്‍ക്കാര്‍ അഞ്ച് ബാങ്കുകള്‍ക്കായി 11,336 കോടി രൂപ നല്‍കിയിരുന്നു. പൊതു മേഖല ബാങ്കുകളുടെ സുഗമമായ മുന്നോട്ടുപോക്കിനായാണ് മൂലധനം വര്‍ദ്ധിപ്പിക്കാനായി സര്‍ക്കാര്‍ പണം നല്‍കുന്നത്.
Discussion about this post