മുംബൈ: രൂപയുടെ മൂല്യത്തില്‍ വീണ്ടും റെക്കോര്‍ഡ് ഇടിവ്. തിങ്കളാഴ്ച്ച വിനിമയ വിപണിയില്‍ നിന്ന് പുറത്ത് വന്ന വിവരങ്ങള്‍ ഇന്ത്യന്‍ രൂപയ്ക്ക് അത്ര ആശ്വാസകരമല്ല. രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 54 പൈസയുടെ ഇടിവ് രേഖപ്പെടുത്തി. 70.80 എന്ന് നിലയില്‍ വ്യാപാരം ആരംഭിച്ച ഇന്ത്യന്‍ നാണയം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡോളറിനെതിരെ 71.34 താഴ്ന്ന നിലയിലാണ്.
ഇറക്കുമതി മേഖലയില്‍ യുഎസ് ഡോളറിന് ഇന്ന് ആവശ്യകത വര്‍ദ്ധിച്ചതാണ് രൂപയുടെ മൂല്യത്തില്‍ ഇടിവിന് കാരണമായത്. രാവിലെ ഇന്ത്യന്‍ ഓഹരി വിപണിയിലും വന്‍ നഷ്ടം രേഖപ്പെടുത്തി. മുംബൈ ഓഹരി വിപണി സൂചികയായ സെന്‍സെക്‌സ് രാവിലെ 545 പോയിന്റ് ഇടിഞ്ഞു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയില്‍ നഷ്ടം 173 പോയിന്റ് നഷ്ടം രേഖപ്പെടുത്തി.
Discussion about this post