പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി അടുക്കുന്നു. ഈ ഡിസംബര്‍ 31 വരെയാണ് പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി. ഇതിന് മുന്നേ ബന്ധിപ്പിച്ചില്ലെങ്കില്‍ ജനുവരി മുതല്‍ നിങ്ങളുടെ പാന്‍ അസാധുവാകും.
അതുപയോഗിച്ച് പിന്നീട് ഇടപാടുകളൊന്നും സാധ്യമാകില്ല. കൂടാതെ ഭാവിയില്‍ ആദായനികുതി ഫയല്‍ ചെയ്യുന്നതിനും കഴിയില്ല. പാന്‍ ആധാറുമായി നീട്ടാനുള്ള സമയം ഇനിയും നീട്ടി നല്‍കില്ലെന്നാണ് സൂചന. ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയം നേരത്തെ ആദായ നികുതി വകുപ്പ് പലതവണ തിയതി നീട്ടിനല്‍കിയിരുന്നു.
ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിങ് പോര്‍ട്ടലില്‍ പാന്‍, ആധാര്‍ നമ്പറുകള്‍ നല്‍കിയാണ് ബന്ധിപ്പിക്കേണ്ടത്. മൊബൈലില്‍ ലഭിക്കുന്ന ഒടിപി ചേര്‍ക്കുന്നതോടെയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുക. അതെസമയം പാന്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെയെന്ന് ഉറപ്പില്ലെങ്കില്‍ അത് പരിശോധിക്കാനും അവസരമുണ്ട്.
പാന്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെയെന്ന് പരിശോധിക്കുന്നത്.
1.ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിങ് പോര്‍ട്ടലില്‍ പോയി ‘ലിങ്ക് ആധാര്‍’ എന്ന് ചേര്‍ത്തിട്ടുള്ളിടത്ത് ക്ലിക്ക് ചെയ്യുക. സൈറ്റിന്റെ ഇടതുഭാഗത്ത് ക്വിക്ക് ലിങ്ക്‌സ്-എന്ന സെക്ഷനിലാണ് ഇതുള്ളത്.
2 തുറന്നുവരുന്ന പേജില്‍ മുകളില്‍ ചുവപ്പ്, നീല നിറങ്ങളില്‍ തിളങ്ങിനില്‍ക്കുന്ന ‘ക്ലിക്ക് ഹിയര്‍’ എന്ന ഭാഗത്ത് അമര്‍ത്തുക.
3.അടുത്ത പേജില്‍ ആധാര്‍ നമ്പര്‍, പാന്‍ നമ്പര്‍ എന്നിവ ചേര്‍ക്കുക.
4.അപ്പോള്‍ സ്റ്റാറ്റസ് തെളിഞ്ഞുവരും. പാന്‍-ആധാര്‍ ബന്ധിപ്പിക്കല്‍ പൂര്‍ത്തിയായോയെന്ന് അവിടെ അറിയാം.
Discussion about this post