പഴയ ഷര്‍ട്ടുകൊണ്ട് ഭംഗിയുള്ള കുഞ്ഞുടുപ്പുകള്‍ : നിങ്ങള്‍ക്കും പരീക്ഷിക്കാം

നമ്മുടെയൊക്കെ വീട്ടില്‍ പഴയഷര്‍ട്ടുകളുടെ സ്ഥാനം അടുക്കളയിലും, ബാത്ത്‌റൂമിലും ഒക്കെയാണ്. എന്നാല്‍ അമേരിക്കക്കാരിയായ ഒരു വീട്ടമ്മയുടെ ആശയം ലോകത്തെതന്നെ ഞെട്ടിച്ചിരിക്കുകയാണ്. ഭര്‍ത്താവിന്റെ പഴയ ഷര്‍ട്ടുകള്‍കൊണ്ട് 3 വയസ്സുകാരിയായ തന്റെ മകള്‍ക്ക് തുന്നിയ കുഞ്ഞുടുപ്പുകള്‍ ആണ് ഇപ്പോള്‍ എല്ലാവരുടേയും ചര്‍ച്ചാവിഷയം. ഭര്‍ത്താവിന്റെ പഴയ ഷര്‍ട്ടുകള്‍ എന്ത് ചെയ്യും എന്നുള്ള ചിന്തയില്‍ നിന്നാണ് അമേരിക്കക്കാരിയായ സ്‌റ്റെഫിനി മില്ലര്‍ എന്ന വീട്ടമ്മയ്ക്ക് ഈ കിടിലന്‍ ആശയം കിട്ടിയത്. ചിത്രകാരികൂടിയായ സ്റ്റെഫിനിക്ക് മറ്റൊന്നും ചിന്തിക്കേണ്ടിവന്നില്ല വാള്‍മാര്‍ട്ടില്‍ നിന്ന് വാങ്ങിയ 50 ഡോളറിന്റെ തയ്യല്‍മെഷീന്‍ ഉപയോഗിച്ച് പഴയ ഷര്‍ട്ടുകള്‍ അവര്‍ കുഞ്ഞുടുപ്പുകളാക്കി മാറ്റി. പ്രസവശേഷം വിഷാദരോഗത്തിനടിമയായ താന്‍, വ്യക്തിത്വം നഷ്ടപ്പെട്ടവളായി മാറിയിരുന്നു. സന്തോഷകരമായ ജീവിതത്തിലേയ്ക്ക് ഇനിയൊരു തിരിച്ചുവരവ് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ഇത്തരമൊരു ആശയം മനസ്സിലേയ്ക്ക് വരുന്നത്, സ്‌റ്റെഫിനി പറയുന്നു. ചിത്രകലാ അധ്യാപികകൂടിയായ തനിക്ക് യൂറ്റൂബ് വഴി ഈയൊരു ആശയം പഠിച്ചെടുക്കാന്‍ വളരെ എളുപ്പമായിരുന്നു എന്നും, ആദ്യം പഴയ ഷര്‍ട്ടുപയോഗിച്ച് ഉണ്ടാക്കിയത് ഒരു തലയിണ ആയിരുന്നു എന്നും സ്‌റ്റെഫിനി കൂട്ടിചേര്‍ത്തു. പഴയതും പുതിയതുമായ ഷര്‍ട്ടുകളുമായി ഇപ്പോള്‍ സുഹൃത്തുക്കളും അയല്‍വാസികളും സ്റ്റെഫിനിയുടെ വീട്ടില്‍ തന്നെയാണ്. തങ്ങളുടെ കുട്ടികള്‍ക്കും വ്യത്യസ്തമായ ഉടുപ്പുകള്‍ ഉണ്ടാക്കാനായി.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)