കെവി ആനന്ദ് ചിത്രത്തില്‍ മോഹന്‍ലാല്‍ സൂര്യയുടെ വില്ലന്‍

kv anand,mohanlal,suriya

കെവി ആനന്ദ് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ സൂര്യയോടൊപ്പം മോഹന്‍ലാല്‍ എത്തുന്ന വിവരം വലിയ ആഘോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ഇപ്പോഴിതാ. ചിത്രത്തെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നു. സിനിമയില്‍ സൂര്യയുടെ വില്ലനായാണ് മോഹന്‍ലാല്‍ എത്തുന്നത്. ഇതുവരെ കണ്ടട്ടില്ലാത്ത ഒരുതരം വില്ലന്‍ വേഷമാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.

തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും, അഭിനയ സാധ്യതയുമുള്ള കഥാപാത്രത്തിന് മോഹന്‍ലാലല്ലാതെ മറ്റൊരു ചോയ്‌സില്ലെന്ന് കെവി ആനന്ദ് പറഞ്ഞു. ചിത്രത്തില്‍ അല്ലു അര്‍ജ്ജുന്റെ സഹോദരന്‍ അല്ലു സിരീഷും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മോഹന്‍ലാലും, അല്ലു സിരീഷും 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു.

ജൂലൈലാണ് കെവി ആനന്ദ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. ചിത്രീകരണത്തിനായി വിദേശ ലൊക്കേഷനുകള്‍ തെരഞ്ഞെടുത്തിട്ടുണ്ട്. നീരാളി, ഒടിയന്‍, ബിലാത്തിക്കഥ, കുഞ്ഞാലി മരയ്ക്കാര്‍ അങ്ങനെ നീളുന്ന ഒരു നീണ്ട നിര തന്നെയാണ് മോഹന്‍ലാലിന്റേതായി പുറത്ത് വരാനിരിക്കുന്ന സിനിമകള്‍.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)